ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദ കാര്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #6] ------------------------------------------------------- ഓഫ്‌ റോഡില്‍ കാളവണ്ടികള്‍ അരങ്ങുവാഴുന്ന കാലത്താണ് മാറ്റുദേശത്തു ആദ്യമായി ഒരു കാറിന്റെ രംഗപ്രവേശം. കാറെന്നു വച്ചാല്‍ 'ബേബി ഓസ്റ്റിന്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സാക്ഷാല്‍  ബ്രിട്ടീഷ്‌ മേഡ് ഓസ്റ്റിന്‍ സെവെന്‍! ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച, 7 കുതിര ശക്തി എന്‍ജിനോടു കൂടിയ നാല്‍ച്ചക്രപുംഗവന്‍!  സര്‍വ്വോപരി 'റോയല്‍' ഫാമിലി! വളയം പിടിച്ചിരുന്ന സാരഥി നാരായണന്‍ കുട്ടി,സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യം ജയിച്ച കണക്കെ,  ഹോണമര്‍ത്തി രണ്ടു തവണ വിജയഭേരി മുഴക്കി. അടുത്ത നിമിഷം മഡ്‌ ട്രാക്കിലൂടെ പൊടിപറത്തിക്കൊണ്ട്  ബേബിയുടെ '7 കുതിര'കള്‍ കവലയെ ലക്ഷ്യമാക്കി പാഞ്ഞു. പ്രസ്തുത അശ്വമേധത്തിന്‍റെ ഉദ്ദേശം -രണ്ടായിരുന്നു! ഒന്ന്: വിദേശി ഓസ്റ്റിന്‍ ബേബിയുടെ മാറ്റുദേശത്തെ ഒഫീഷ്യല്‍ ലോഞ്ചിംഗ്! രണ്ട്: സ്വദേശി നാരായണന്‍ കുട്ടിയുടെ ചില പൊങ്ങച്ച കലാപരിപാടികള്‍! പ്രകമ്പനം കൊള്ളിച്ചു കവലയിലേക്കു പാഞ്ഞടുത്ത ഓസ്റ്റിന്റെ 'കുട്ടി'യെ പക്ഷെ നാട്ടുകാര്‍ കണ്ടത് 'ഗോസ്റ്റി'ന്‍റെ കുട

മുതുചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #5] ------------------------------------------------------- കണ്ടശാങ്കടവിലെ ഒരു മൂവന്തി നേരം. കടത്തുകടന്നു  വാടാനപ്പിള്ളിയില്‍  'അന്തി മോന്താന്‍' പോയ അന്ത്രുമാപ്പിളയേയും കൂട്ടരെയും കൊണ്ടുള്ള കള്ളുവഞ്ചി കരയ്ക്കടുക്കുന്നു. കള്ള്കുടിയന്മാര്‍ക്കുള്ള 'സ്പെഷ്യല്‍ സര്‍വ്വീസ്' ആയതിനാലാകാം ഈ വരവില്‍ വള്ളത്തിനു സാധാരണയില്‍ക്കവിഞ്ഞു ഒരല്‍പം ഓളം കൂടുതുലുള്ളതായി തോന്നിച്ചു! 'തെന്നിമാറിക്കൊണ്ടിരുന്ന' കരയിലേക്ക്  ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങിനെ പോലെ  അന്ത്രുമാപ്പിള രണ്ടും കല്‍പ്പിച്ചു വലതുകാല്‍ ഉറച്ചു കുത്തി. കുത്തിയ കാലില്‍ കാളിയമര്‍ദ്ദനം ആടിക്കൊണ്ടു ഇടതനെയും വള്ളത്തില്‍ നിന്നെടുത്തു സാവകാശം കരയില്‍ നിര്‍ത്തി. തോര്‍ത്തുമുണ്ടെടുത്തു തലയില്‍ കെട്ടി , കളസത്തിന്റെ(ഇന്നത്തെ 'ബോക്സെറി'ന്‍റെ ഗ്രേറ്റ് ആന്‍സെസ്റ്ററാണ് സാധനം) പോക്കെറ്റില്‍ നിന്നും ഒരു തെറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ച് തിരി കൊളുത്തുമ്പോളാണ് അന്ത്രുമാപ്പിള ആ കാഴ്ച കാണുന്നത്!!! "..ഡാ..നോക്യേറാ..മ്മ്ടെ പള്ളിയ്ക്ക്‌,  ഇങ്കട്‌  രു.. ചെരിവില്യെ...? ഇതിനിടെ വള്ളത്തില്‍

ഉപ്പുമാങ്ങ കിണറ്റിലിട്ടവര്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #4] ------------------------------------------------------- ഉപ്പിലിട്ട മാങ്ങ എന്ന് പറയുമ്പോഴേക്കും നാവില്‍ വെള്ളമൂറാത്തവര്‍ വിരളം!  എങ്കില്‍,  ഇത്  മാറ്റുദേശക്കാര്‍ മാങ്ങ ഉപ്പിലിട്ട കഥയാണ്‌. ആ കൊല്ലം മറ്റുദേശത്തെ മാവുകള്‍ പതിവിലും കൂടുതല്‍ കായ്ച്ചു. ഇക്കണ്ട മാങ്ങ മുഴുവന്‍ കിളി കൊണ്ടുപോകുമല്ലോ എന്ന് നാട്ടുകാര്‍ വ്യസനിച്ചിരിക്കെ, ഒരുകൂട്ടം യുവാക്കള്‍ (പുരുഷ സ്വയംസഹായ സംഘം എന്ന് ഇന്നത്തെ കാലത്ത് നാമകരണം ചെയ്യാം) വാണിജ്യ അടിസ്ഥാനത്തില്‍ കുറച്ചധികം മാങ്ങ ഉപ്പിലിടാന്‍ തീരുമാനിച്ചു. ഉപ്പിലിട്ട മാങ്ങയ്ക്ക് സാമാന്യം ആവശ്യക്കാരുണ്ട്. സീസണായാല്‍ നാല് ചക്രം കയ്യില്‍ തടയുന്ന ഏര്‍പ്പാടാണ്. എന്തുകൊണ്ടും നല്ല ആശയം!  എല്ലാവരുടെ മനസ്സിലും പൊട്ടി ഒരു ഭരണി ഉപ്പുമാങ്ങ!! മാങ്ങ വേണ്ടുവോളം കിട്ടാനുണ്ട്. വിലയും തുച്ഛം. പക്ഷെ  ഒരു പ്രശ്നം! ഇത്രയും മാങ്ങ ഉപ്പിലിടാന്‍ വേണ്ട ഭരണികള്‍ കിട്ടാന്‍ നന്നേ വിഷമം! ഇനി വായ്പ വാങ്ങാമെന്നു വച്ചാല്‍, ലാഭവിഹിതം കുറച്ചു പോകും ആ വഴിയ്ക്ക്! കൂലംകഷമായ കൂടിയാലോചനകള്‍ക്കൊടുവില്‍, സംഘം പ്രായോഗികമായ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നു- സംഘത്തിലൊരാളുടെ പറ

പന്തം ചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #3] ------------------------------------------------------- തിരുന്നാളിനോടനുബന്ധിച്ചുള്ള രാത്രിയിലെ അമ്പ്‌ പ്രദക്ഷിണം നടക്കുന്നു. (അമ്പെയ്തു കൊല്ലപ്പെട്ട വി. സെബസ്ത്യാനോസിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന തിരുന്നാളുകളില്‍, അമ്പിന്റെ ചെറിയൊരു മാതൃക ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുപോകുന്ന ചടങ്ങുണ്ട്. പല ദേശങ്ങളില്‍ നിന്നു വരുന്ന ഇത്തരം അമ്പ്‌ പ്രദക്ഷിണങ്ങള്‍ രാത്രിയോടെ ഇടവകപ്പള്ളിയില്‍ സമാപിക്കും) സ്ഥലം കോട്ടപ്പടി ചന്ത.  തെല്ലു മാറിയാണെങ്കിലും മുഖാഭിമുഖം സ്ഥിതിചെയ്യുന്ന തെക്കേ അങ്ങാടിയിലും വടക്കേ അങ്ങാടിയിലും അതാത് ദേശക്കാരുടെ അമ്പ്‌ എത്തി നില്‍ക്കുന്നു. അതോടെ രണ്ടു ദേശക്കാരുടെയും  മേളവും മേളക്കാരും തമ്മില്‍ വാശിയേറിയ മത്സരം ആരംഭിച്ചു.  ബാന്റുമേളം പൊടിപൊടിക്കുകയാണ്. കാഴ്ചക്കാര്‍ സന്തോഷ'ലഹരി'യില്‍ ആര്‍പ്പു വിളിക്കുന്നു. നിരത്തി പിടിച്ചിരിക്കുന്ന പന്തങ്ങളുടെ വെട്ടത്തില്‍ ഇരു അങ്ങടികളും  തെളിഞ്ഞു നിന്നു.. മേളം കൊഴുക്കുകയാണ്. കാലം മൂന്നും നാലും കൊട്ടിക്കയറി. ഇരുകൂട്ടരും തോറ്റുകൊടുക്കാന്‍ ഭാവമില്ല. ഇതിനിടെ പന്തം പിടിച്ചു കൈ കുഴഞ്ഞ വടക്കന്‍ അങ്ങാടിയിലെ ഒരു പ

പൂള താങ്ങികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #2] ------------------------------------------------------- പൂളമരം എന്നത് പഞ്ഞി മരം എന്നും അറിയപ്പെടുന്ന Silk Cotton Tree (Ceiba pentandra) എന്ന മരത്തിന്‍റെ തൃശ്ശൂര്‍ വക നാമധേയം ആകുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ പ്രസ്തുത വാക്കിനുള്ള അര്‍ത്ഥവ്യത്യാസങ്ങളാണ്  ഈ കുറിപ്പ് മുന്‍കൂറായി  നല്‍കാന്‍ കാരണം. കഥ നടക്കുന്നത് പഴയ മാറ്റുദേശത്താണ് (ഇന്നത്തെ അരിമ്പൂര്‍). പശ്ചാത്തലം, മാധവ മേനവന്റെ പൂമുറ്റം. മുറ്റത്തു നില്‍ക്കുന്ന പൂളമരം കഴിഞ്ഞ വൃശ്ചികത്തോടെ ഒരു തലവേദനയായി മാറിയിരിക്കുകയാണ് മേനവന്. ഏതു നിമിഷവും മേല്‍ക്കൂര പൊളിച്ചു തലയിലേക്ക് പതിക്കാവുന്ന ആ പൂതലിച്ച  മരത്തിനു  ഒടുവില്‍ ദയാവധത്തിനു മേനവന്‍ ഉത്തരവിട്ടു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും സ്വന്തം മേല്‍ക്കൂരയിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണല്ലോ പ്രമാണം. പിന്നെയാണോ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ഒരു പൂളമരം?! ദയാവധം നടപ്പിലാക്കാന്‍ വന്ന മരംവെട്ടുകാരന്‍ ശങ്കുണ്ണി മരത്തിനു ചുറ്റും നടക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. സാമാന്യം വലിയ മരമാണ്. സാധാരണ  ഇത്തരം മരം മുറിച്ചിടുമ്പോള്‍ എതിര്‍വശത്തുള്ള  ഒന്നോ

തൊപ്പിക്കുടക്കാര്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #1] ------------------------------------------------------ ഈ കഥകളുടെ രചയിതാവ് ശ്രീമാന്‍ അന്തപ്പനല്ല. ഈ കഥകള്‍ അന്തപ്പന് പറഞ്ഞു തന്ന അന്തപ്പന്റെ അപ്പനുമല്ല! പഴയകാല തൃശ്ശിവപേരൂരിന്‍റെ  ചില ദേശങ്ങളില്‍ സംഭവിച്ചതോ, സംഭവിച്ചതെന്ന് കരുതപ്പെടുന്നതോ, അതുമല്ലെങ്കില്‍ പഴമക്കാര്‍ പരസ്പരം ചളി വാരിയെറിയാന്‍ സൃഷ്ടിച്ചതോ ആയ കഥകളാണിവ. ഒരുപക്ഷെ ഒരേ കഥകള്‍ പല ദേശക്കാരുടെ പേരിലും അറിയപ്പെട്ടിരുന്നിരിക്കാം. ഈ കഥകളുടെ ചരിത്രം എന്ത് തന്നെയായിരുന്നാലും ചരിത്രത്തിലില്ലാത്ത ഈ കഥകള്‍ പ്രിയ വായനക്കാര്‍ക്കായി ഇവിടെ കുറിക്കുന്നു. തൊപ്പിക്കുടക്കാര്‍ ----------------------------- കായലോരപ്രദേശമായ എനാമ്മാവ് പരിശുദ്ധ കര്‍മലമാതാവിന്‍ പള്ളിയില്‍  തിരുന്നാള്‍ കൊണ്ടാടുകയാണ്.  ഇന്നാട്ടുകാരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് പ്രസ്തുത തിരുന്നാള്‍. ഉച്ചതിരിഞ്ഞ്  തിരുസ്വരൂപവും എഴുന്നെള്ളിച്ചു കൊണ്ടുള്ള  ആഘോഷമായ പ്രദക്ഷിണം ആരംഭിക്കാന്‍ നേരമാണ്,  ഷാപ്പിന്റെ മുന്നിലെ തെങ്ങിന്‍ ചുവട്ടില്‍ കിടന്നിരുന്ന പൈലിച്ചേട്ടന്‍റെ സുബോധം കരയ്ക്കടിയുന്നത്. കെട്ടഴിഞ്ഞ വള്ളം പോലുള്ള തന്റെ ഉടുമുണ്ട് ഒന്ന് മുറുക്കിക്കുത

ഇങ്ങനെയും ചിലര്‍!

റാഗ്ഗിംഗ് - ഭാഗം രണ്ട് ------------------------------ റാഗ്ഗിംഗ് എന്നതിന്‍റെ പൊതുവേയുള്ള ഒരു ചിത്രമാണ് കഴിഞ്ഞ പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. എന്നാല്‍  അനുഭവം അത് മാത്രമായിരുന്നെങ്കില്‍ അന്തപ്പന്‍ തന്റെ റാഗ്ഗിംഗ് ഇത്ര തന്നെ  ഓര്‍ത്തിരിക്കുമായിരുന്നില്ല!  അതിന്റെ ചില കാരണങ്ങളാണ് ഇനി പറയുന്നവ. ആടുജീവിതം  ഒന്നാം വാരം പിന്നിടുമ്പോഴാണ് അത്ര നാളും സീനില്‍ ഇല്ലാതിരുന്ന,  പാലാക്കാരന്‍ ഡോണ്‍ ഭായ് രംഗപ്രവേശം ചെയ്യുന്നത്. പേര് കൊണ്ട് 'ദിനകര'ന്‍റെ ബന്ധുവായിരുന്നെങ്കിലും, ഭാവം കൊണ്ട്  ഭായി  'ദാവൂദി'ന്‍റെ അനന്തിരവനായി തോന്നിച്ചു. തള്ളിനില്‍ക്കുന്ന  ഉരുണ്ട കണ്ണുകളും താരതമ്യേന പക്വതയെത്തിയ മീശയും ,എപ്പോഴും  തന്‍റെ കൂട്ടത്തിലുള്ള  മൂന്നോ നാലോ പേരുടെ അകമ്പടിയും! - മൊത്തത്തില്‍ ഒരു അധോലോകത്തലവന്‍റെ 'ഫീ'കരത നിഴലിച്ച് നിന്നു. ഭായിയുടെ ആദ്യ 'ക്വൊട്ടേഷന്‍'  കൈ നീട്ടം വാങ്ങുന്നത്  സര്‍വ്വശ്രീമാന്‍ അന്തപ്പന്റെ സഹനാണ്. സാധാരണ സീനിയേഴ്സ് തന്നു വിടുന്ന ടൈപിസ്റ്റ്‌  പണിയില്‍ നിന്നും വ്യതസ്തമായി, അതൊരു പണിഷ്മെന്റ് അസ്സൈന്മെന്റ് ആയിരുന്നു. സീനിയേഴ്സിനെ കാണുമ്പോള്‍ അന്തപ്പന

വരവേല്‍പ്പ്

റാഗ്ഗിംഗ് - ഭാഗം ഒന്ന് ----------------------------- '' ഓ ഇല്ലന്നേ, ഫസ്റ്റ് ഇയര്‍ പിള്ളാരെ ഒള്ളൂ, ഞാനെന്നാത്തിനാ കള്ളം പറയുന്നേ....??" ഒരു അച്ഛനോടും മകനോടുമുള്ള,  അച്ചായന്‍റെ ഈ പ്രസ്താവന കേട്ടു കൊണ്ടാണ് അന്തപ്പനും അപ്പനും കയറിച്ചെല്ലുന്നത്. അടൂര്‍ എന്ജിനിയരിംഗ് കോളേജില്‍ നിന്നും ഹയെര്‍ ഓപ്ഷന്‍ വഴി  ബി. ടെക്കിനു കോട്ടയം ഗവന്മേന്റ്റ് കോളേജില്‍ ചേരാന്‍ വന്നതാണ്. കോളേജിലും ഹോസ്റ്റെലുകളിലും റാഗ്ഗിംഗ് ഉണ്ടെന്നു 'പ്രിന്‍സി' (principal) തന്നെ സാക്ഷ്യപ്പെടുത്തി.( 'പട പേടിച്ചു പന്തളത്തു നിന്ന് വന്നപ്പോ പന്തളം സുഗുണന്റെ ഗാനമേള!!') റാഗ്ഗിംഗ് നിമിത്തം കോളേജ് ഹോസ്റ്റലില്‍ നവാഗതര്‍ക്ക്  അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്; പ്രൈവറ്റ് ഹോസ്റ്റല്‍ തന്നെ ശരണം!  മറ്റൊന്നും ചോദിക്കാതെ അന്തപ്പന്‍ അച്ചായന്റെ ഹോസ്റ്റെലില്‍  അഡ്മിഷന്‍ എടുത്തു. മുന്‍പേ വന്ന പയ്യനും തന്‍റെ മുറിയിലാണെന്നു പറഞ്ഞു അച്ചായന്‍  പരിചയപ്പെടുത്തി. അന്തപ്പന്‍ പല്ലിളിച്ചു കാണിച്ചു; പയ്യന്‍ തിരിച്ചും. ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ തലേന്ന്  'നിര്‍ഭയനായി' അന്തപ്പന്‍ ഹോസ്റ്റെലിലെത്തി. മൂന്നാം നിലയിലുള്ള തന

എമര്‍ജെന്‍സി എക്സിറ്റ്!

കോളേജിലെ ആദ്യ ദിവസമാണ് തന്റെ വീടിനടുത്ത് നിന്നും കോളേജ് ബസ് സര്‍വീസ് ഉണ്ടെന്ന വസ്തുത അന്തപ്പന്‍ മനസ്സിലാക്കുന്നത്‌. ഈ ആദ്യ ദിവസം എന്നത് അന്തപ്പന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ അല്ല, മറിച്ചു വൃത്തിയുള്ള അദ്ധ്യാപനവൃത്തിയുടെതാണ് എന്ന് സദയം വായനക്കാരെ അറിയിച്ചുകൊള്ളട്ടെ! അന്തപ്പന്‍ പഠിപ്പിക്കേണ്ടിയിരുന്ന ഒന്നാം വര്‍ഷ വാനരര്‍  ഒരാഴ്ച നീണ്ടു നില്‍ക്കുന്ന 'സന്നാഹവത്ക്കരണ'ത്തില്‍ പങ്കെടുക്കുന്നതിനാല്‍ ക്ലാസ്സില്‍ വന്നു തുടങ്ങിയിട്ടില്ല. അതിനാല്‍ സ്റ്റാഫ് റൂമില്‍ കുത്തിയിരുന്നു അസാരം കോട്ടുവായിട്ടു; ചുവന്ന മഷിപ്പേന കൊണ്ട് നിര്‍ദ്ദോഷം പുറവും ചൊറിഞ്ഞു. പ്രസ്തുത  ദിനം പ്രത്യേകിച്ച് വര്‍ത്തമാനങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയി. പക്ഷെ, ഗവ: കോളെജു മാത്രം കണ്ടു ശീലിച്ച അന്തപ്പന്  സ്വകാര്യ എഞ്ചിനിയറിംഗ് കോളേജ്  എന്ന കിഷ്കിന്ധാപുരി പ്രഥമദൃഷ്ട്യാ തന്നെ  തെല്ലൊരു വിമ്മിട്ടം ഉണ്ടാക്കി എന്ന് പറയാതെ തരമില്ല! രണ്ടാം ദിനം. കുളിച്ചൊരുങ്ങി തന്റെ പ്രിയപ്പെട്ട രണ്ടു വള്ളി സഞ്ചിയും (ബാക്ക് പായ്ക്ക്) തോളില്‍ തൂക്കി അന്തപ്പന്‍ ബസ് സ്റൊപ്പിലേക്ക് നടന്നു. യുണിഫോം വാങ്ങിയിട്ടില്ല; ഒരാഴ്ച സമയമുണ്ട്. (പ്ലസ്‌ടു പഠ

അയാളും ഡെസ്പനും തമ്മില്‍!

“വൈ ഷുഡ് ഐ? ഞാന്‍ ചെയ്യുമെടാ ചെയ്യും!” ഇതു ഡെസ്പന്റെ മസ്റെര്‍പീസ് ഡയലോഗാണ്. അന്തപ്പന്റെ അറിവില്‍ അര ഡസനോളം വട്ടപ്പേരുകള്‍ കൊണ്ട് സമ്പന്നനായ ഒരാളാണ് ഡെസ്പന്‍! (വട്ടപ്പേരിനു ഇന്ത്യാ ഗവണ്മെന്‍റ് നികുതി ഏര്‍പ്പെടുത്തിയിട്ടില്ലാത്തത്  ഭാഗ്യം!) പക്ഷെ, ഒന്ന് പറഞ്ഞു അടുത്തതിനു ഡെസ്പാകുന്ന ടിയാന് ഡെസ്പന്‍ എന്ന പേര് തന്നെയാണ് അനുയോജ്യം എന്നാണ് അന്തപ്പനു സര്‍വ്വദാ തോന്നിയിട്ടുള്ളത്. # 4 അയാളും ഡെസ്പനും തമ്മില്‍ (അന്തപ്പന്റെ സഹമണ്ടന്മാര്‍ - ഭാഗം നാല്) ------------------------------------------------------------------------ പേര്: ഡെസ്പന്‍ സ്ഥലം: ഒരുവാതില്‍ക്കോട്ട (തിരോന്തരം) ക്ലാസ്സിലെ ആസ്ഥാന സാരഥി! കൂടാതെ ക്ലാസ്സിലെ ഏറ്റവും അധികം വിദ്യാഭ്യാസ യോഗ്യതയുള്ള അപ്പി. യോഗ്യത എന്ന് പറയുമ്പോള്‍ ഐ. ടി. ഐ., പോളി ടെക്നിക് (യന്ത്രങ്ങളുടെ പ്രവര്‍ത്തനവും!), ബി. ടെക്, എം. ടെക് എന്നിവ ഉള്‍പ്പെടും.  ബുദ്ധിപരമായി എന്തെങ്കിലുംപറയുമ്പോഴോ ചെയ്യുമ്പോഴോ പക്ഷെ ഇതിന്റെയൊന്നും ‘അഹങ്കാരം’ ഡെസ്പന്‍ തെല്ലും കാണിക്കാറില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. എന്നിരുന്നാലും 'സഹാനുഭൂതിയില്ലാത്ത തെക്കന്‍കേരളത്തിലെ  ആളുകള്‍&#

കുട്ടനോടാ കളി?!

"ഡേയ് യെവന്റെ അച്ഛന്‍ സൌദീലല്ലേ? എല്ലാരും തിരിച്ചു വന്നിട്ടും അങ്ങേരു മാത്രം വന്നില്ലല്ലോ?; ഇതാ വരാത്തത്!" കുട്ടനോട് പറഞ്ഞു ജയിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഡെസ്പന്‍ ഇടയ്ക്കിടെ പറയുന്ന പതിനെട്ടാം പ്രയോഗമാണ് മേല്‍പ്പറഞ്ഞത്‌. ഇത് ഡെസ്പന്റെ മാത്രം അനുഭവമല്ല. കുട്ടനോട് 'പറഞ്ഞു നില്‍ക്കുക' എന്നത് ഒരുമാതിരിപ്പെട്ട ബാലിക്കൊന്നും കയറാന്‍ പറ്റാത്ത ഒരു മലയായിരുന്നു! #3 കുട്ടനോടാ കളി?! (അന്തപ്പന്റെ സഹമണ്ടന്മാര്‍! - ഭാഗം മൂന്ന്) ----------------------------------------------------------- പേര്: കുട്ടന്‍ സ്ഥലം: മാവേലിക്കര (ആലപ്പുഴ) ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമനുസരിച്ച് ‘കുട്ടന്‍ മാക്രി’ എന്ന പേര് ലോപിച്ചാണ് കുട്ടന്‍ എന്ന പേര് നിലവില്‍ വന്നതെന്നാണ് പറയപ്പെടുന്നത്‌. സാമാന്യത്തില്‍ കൂടുതല്‍ പുറത്തേക്ക് തള്ളിയ ആ കണ്ണുകളുടെ ഉടമയെ അങ്ങനെ വിശേഷിപ്പിച്ചതില്‍ അശ്ശേഷം തെറ്റ് പറഞ്ഞുകൂടാ എന്നതാണ് അന്തപ്പന്റെ പക്ഷം. താരതമ്യേന തലയ്ക്കകത്ത് ആള്‍പ്പാര്‍പ്പുള്ള കുട്ടനോട് പക്ഷെ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടവര്‍ മിക്കവാറും ആയുധം വച്ച് അടിയറവു പറഞ്ഞതായാണ് ചരിത്രം. രണ്ടാം വര്‍ഷ ‘താപശാസ

ഒട്ടോയ്ക്കെത്ര ഭാരം വരും?

"ശക്തരില്‍ ശക്തന്‍ ഡിങ്കന്‍!" ചെറുപ്പം  മുതലേ അന്തപ്പന്‍ ബാലമംഗളത്തില്‍ വായിച്ചു പോന്നിരുന്ന ഒരു കഥാപാത്രത്തെ കുറിച്ചുള്ള വര്‍ണ്ണനയാണ് മേല്‍പ്പറഞ്ഞത്‌. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ  ആ സാങ്കല്‍പ്പിക കഥാപാത്രത്തിനു ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അന്തപ്പന്‍, തന്റെ ക്ലാസ്സിലെ ഡിങ്കനിലേക്ക് കടക്കട്ടെ. #2 ഒട്ടോയ്ക്കെത്ര ഭാരം വരും? (അന്തപ്പന്റെ സഹമണ്ടന്മാര്‍! - ഭാഗം രണ്ട്) --------------------------------------------- പേര്: ഡിങ്കന്‍ സ്ഥലം: മൂന്നാര്‍ (ഇടുക്കി)  മാതൃഭാഷ തമിഴ് ആയിട്ടുള്ള ഏക മലയാളി. ഹോസ്റ്റലിലെ ജിമ്നെഷ്യത്തിലെ നിറസാന്നിധ്യം!(എന്തിനാണോ എന്തോ?!) കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവ്! ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ മണ്ടത്തരങ്ങള്‍ കുറച്ചൊന്നുമല്ല അന്തപ്പന്റെയും കൂട്ടരുടെയും  ആയുസ്സ് കൂട്ടിയിട്ടുള്ളത്!  ഹോസ്റ്റലില്‍ വന്നത്  മുതല്‍ ഡിങ്കന് ജിം , മെസ്സ് പോലെ ഒരു നിത്യസന്ദര്‍ശന കേന്ദ്രമാണ്. മുന്‍പും ഇത്തരം 'കട്ട'പ്പണി എടുക്കിന്നിടത്തു പോയി അനുഭവസമ്പത്തും ധാരാളമായുണ്ട്. അന്തപ്പനും കൂട്ടര്‍ക്കും ഇക്കാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുന്ന 'ആശാനും'  ഇദ്ദേഹം

അനക്കിന്റെ ഹെയില്

ഒരു ക്ലാസ്സിലുള്ളവര്‍ ഒരേ പോലെ മടിയന്മാരും മണ്ടന്മാരുമായാല്‍ എങ്ങനെയിരിക്കും? അന്തപ്പന്റെ ബിരുദാനന്തര ബിരുദ ക്ലാസ്സ്‌ അതുപോലെയായിരുന്നു! ഏതാണ്ട് ഒരേ തരംഗദൈര്‍ഘ്യവും ആവൃത്തിയുമുള്ള, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള അഞ്ചുപേര്‍! അതായിരുന്നു അന്തപ്പന്റെ ക്ലാസ്സ്‌.  ഒരുപാട് ചിരിക്കാനും പിന്നെ ചിന്തിക്കാനും(വല്ലപ്പോഴും മാത്രം) ഇടയാക്കിയിട്ടുള്ള  ഈ തലതിരിഞ്ഞവന്മാരുടെ ചില രസകരമായ ഓര്‍മകളാണ് ഇവിടെ കുറിക്കുന്നത്. #1 അനക്കിന്റെ ഹെയില് (അന്തപ്പന്റെ സഹമണ്ടന്മാര്‍! - ഭാഗം ഒന്ന്) -------------------------------------------- പേര്: പൊക്കന്‍ സ്ഥലം: പൈക്ക (കാസര്‍ഗോഡ്‌) കൂട്ടത്തില്‍ അദ്ധ്യാപനത്തില്‍ അഭിരുചിയുള്ള  അന്തപ്പന്റെ ക്ലാസ്സിലെ വടക്കന്‍ മലബാറുകാരന്‍! അന്തപ്പനും കൂട്ടരും  ഇന്നുവരെ കണ്ടിട്ടില്ലാതിരുന്ന (കേട്ടിട്ടുമില്ലാതിരുന്ന) പൈക്ക എന്ന ഗ്രാമത്തെക്കുറിച്ച് എന്നും 'നാല് വാക്ക്'  വാ തോരാതെ പറയുന്നതു കൊണ്ടാണ് ഇദ്ദേഹം പൊക്കന്‍ എന്നു അറിയപ്പെട്ടിരുന്നത്! തന്‍റെ നാട്ടില്‍ മലയാളമുള്‍പ്പെടെ ഏഴ് പ്രാദേശിക ഭാഷകളുണ്ടെന്നു പറയുന്ന പൊക്കന്റെ ഭാഷ പക്ഷെ  മലയാളം തന്നെയാണോ എന്നു അന്തപ്പനും

വേണാട്‌ എക്സ്പ്രസ്സ്

.."ചേട്ടാ, വേണാട് പോയോ?  .' "ഇല്ല" ചില്ലുകൂട്ടിലിരുന്ന സ്റേഷന്‍ മാസ്റ്റര്‍ ഗൌരവം വിടാതെ പറഞ്ഞു. "എന്നാ ..ഒരു കോട്ടയം....!" അന്തപ്പന്‍ പതിവുപോലെ ഒരു ഞായറാഴ്ച,  കോട്ടയത്തെ തന്റെ ഹോസ്റെലിലേക്ക് മടങ്ങി പോവുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ ടൌണില്‍ നിന്നും അകലെയാണ്. ബസ്സാണെങ്കില്‍ ഇഴഞ്ഞേ പോകൂ. ബസ്സിനു ചാലക്കുടി വരെ പോയാല്‍ മതി; പക്ഷെ അന്തപ്പനാകട്ടെ കോട്ടയം വരെയും. ഒരു കണക്കിനാണ് അന്തപ്പന്‍ ഓടിക്കിതച്ച് ബസ്‌ സ്റ്റോപ്പില്‍ നിന്നും സമയത്തിന് സ്റെഷനിലെത്തിയത്. അന്തപ്പന്റെ സ്റ്റേഷന്‍ ചെറുതാണ്. അധികം ട്രെയിനുകള്‍ക്ക് ഇവിടെ സ്റൊപ്പില്ല. സ്റ്റോപ്പുള്ള വിരലിലെണ്ണാവുന്ന ട്രെയിനുകള്‍ പോയിക്കഴിഞ്ഞാല്‍ സ്റേഷന്‍ കാലിയാണ്. കുറച്ചു ആളുകള്‍ പ്ലാറ്റ്ഫോമിലുണ്ടെങ്കില്‍ ഒരു ട്രെയിന്‍ ഉടനെ വരാനുണ്ടെന്ന് ഉറപ്പിക്കാം. ടിക്കറ്റും വാങ്ങി അന്തപ്പന്‍ പാളം മുറിക്കാതെ മുറിച്ചു കടന്നു. 3:20 pm ആണ് റൈറ്റ്‌ ടൈം, എന്നാലും 3:30pm നു ശേഷമേ എല്ലായ്പോഴും എത്താറുള്ളൂ. ദൈവാനുഗ്രഹം കൊണ്ട് അന്തപ്പന്‍ കൃത്യ സമയത്തിന് തന്നെ എത്തി. ട്രെയിന്‍ പതിവിലും വൈകിയിരിക്കുന്നു.  കിതച്ചുകൊണ്ട് അന്തപ്പന്

പുലിമട

    സകലരെയും സ്വാഗതം ചെയ്തുകൊണ്ട് എപ്പോഴും തുറന്നിട്ടിരിക്കുന്ന ഗ്രില്‍..സാദാ ശബ്ദമുഖരിതമായ അന്തരീക്ഷം..ഉച്ചഭാഷിണിയില്‍ ഉയരുന്ന പാശ്ചാത്യ സംഗീതം.  അവിടെയിവടെ ഉയരുന്ന പുകച്ചുരുളുകള്‍..ചൂളം വിളികള്‍...  ഓരോ കാലിലും വ്യത്യസ്ത  ജോഡി ഹവായ് ചപ്പലിട്ട അര്‍ദ്ധനഗ്നരായ ലോ വെയിസ്റ്റ്‌ ഫക്കീര്‍മാര്‍...'റേഞ്ചു'ള്ള മൂലകളില്‍  ഹെഡ്ഫോണില്‍  സൊള്ളുന്നവന്മാര്‍..പൊട്ടിയും പൊട്ടാതെയും കിടക്കുന്ന കാലിക്കുപ്പികള്‍..ഇരുണ്ട ഇടനാഴികള്‍..മുഴങ്ങിക്കേള്‍ക്കുന്ന വട്ടപ്പേരുകള്‍...പണ്ടെങ്ങോ വെള്ള പൂശിയ ചുമരില്‍ എഴുതിയിട്ട പേരുകള്‍..പ്രസ്താവനകള്‍...മുദ്രാവാക്യങ്ങള്‍.. അതെ.. പുലിമട  എന്ന് അന്തേവാസികള്‍ (മാത്രം) വിളിക്കുന്ന M H(മെന്‍സ്‌ ഹോസ്റ്റല്‍)...   ഇത്   വേറിട്ട ഒരു ലോകമാണ്.. ഓരോ അന്തേവാസിയുടെയും രക്തത്തില്‍ അലിഞ്ഞ ഒരു തരം വികാരമാണ്..ഒരിക്കലും മറക്കാനാകാത്ത..ഒരുപക്ഷെ കലാലയത്തെക്കള്‍ നമ്മില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്...    ഇനിയെഴുതുന്നത്  ചുരുങ്ങിയ കാലം കൊണ്ട് അന്തപ്പന്‍ കണ്ട പുലിമടയെ കുറിച്ചാണ്.തെറ്റുകളുണ്ടെങ്കില്‍ നിലവിലെ പുലിമട അംഗങ്ങള്‍ സദയം പൊറുക്കുക..     സ്വാശ്രയ കോളേജുകളുടെ 

സോമാ..എനിക്കൊരു സംശയം!

സോമന്റെ ചോദ്യ പേപ്പര്‍ ക്ലാസ്സിനകത്തു ചുറ്റിത്തിരിയുകയായിരുന്നു... "ഡാ എനിക്കും ഒരു ചോദ്യം!" അന്തപ്പന്‍ തന്റെ ആവൃത്തി (frequency) കൂടിയ ശബ്ദ൦ പുറപ്പെടുവിച്ചു. ഇന്ന് സോമന്റെ സെമിനാര്‍ ആണ്. ആരും അധികം കേട്ടിട്ടുള്ള വിഷയം ആയിരിക്കരുത്, കഴിഞ്ഞ കൊല്ലങ്ങളില്‍ ആരും അവതരിപ്പിച്ച വിഷയമായിരിക്കരുത്, സിലബസ്സില്‍ ഉള്ള ടോപ്പിക്ക് ആയിരിക്കരുത് എന്നൊക്കെയാണ് സെമിനാറിനെ സംബന്ധിച്ചുള്ള നിബന്ധനകള്‍. (ഇനി വിധികര്‍ത്താക്കള്‍ക്ക് പോലും മനസ്സിലാകാത്ത വിഷയമാണ് അവതരിപ്പിക്കുന്നതെന്കില്‍ അത്  ഏറ്റവും 'മികച്ച' സെമിനാര്‍ ആയി കണക്കാക്കപ്പെടും.) കേട്ടുകേള്‍വി  പോലുമില്ലാത്ത 'പഴയ വീഞ്ഞുകള്‍ പുതിയ കുപ്പികളിലാക്കി' അവതാരകര്‍ വിളമ്പി. ദോഷം പറയരുതല്ലോ, ശ്രോതാക്കള്‍ തികഞ്ഞ 'ആസ്വാദക'രായിരുന്നു!  ആസ്വാദകരെന്നു വച്ചാല്‍ വിതരണം ചെയ്യപ്പെടുന്ന ചായയുടെയും ചെറുകടിയുടെയും ആസ്വാദകര്‍. സെമിനാര്‍ അവതരിപ്പിക്കുന്നവനൊഴികെ ബാക്കിയുള്ളവര്‍ക്ക് അത് വെറും ചായ സല്‍ക്കാരമായിരുന്നു. ഇനിയുമുണ്ട് നിബന്ധനകള്‍. അവതാരകനോട് ശ്രോതാക്കള്‍ അവതരിപ്പിച്ച വിഷയത്തെ സംബന്ധിച്ചുള്ള ചില സംശയങ്ങള്‍ ചോദിക്കണം. അവതാരക

അന്തപ്പന്റെ അഭിമുഖങ്ങള്‍

ഫ്ലാഷ്ബാക്ക് -------------------   "ടാ, നീ എത്രണ്ണ൦ എഴുതി?" "മൂന്ന്‌!"  എറണാകുളത്ത്‌ 'സത്യം' എന്ന കമ്പനിയുടെ പരീക്ഷ എഴുതാന്‍ കൂട്ടുകാരോടൊപ്പം വന്നതാണ്‌ അന്തപ്പന്‍. ആദ്യ പരീക്ഷ  തന്നെ പൊളിഞ്ഞു പാളീസായി.  'ബുദ്ധിമാനായിരുന്ന' തനിക്ക്പരീക്ഷ ഹാളില്‍ എന്തുപറ്റിയെന്ന് താത്വികമായ ഒരു അവലോകനം നടത്തിക്കൊണ്ടിരുന്നു അന്തപ്പന്‍. അധികം താമസിയാതെ ഫലം വന്നു. മൂന്ന്‌ ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയ,  'അതിബുദ്ധിമാനായ' അന്തപ്പനൊഴിച്ചു കൂടെ വന്നവരെല്ലാം ആദ്യ കടമ്പ കടന്നു. എല്ലാവരും പരസ്പരം  കൈ കൊടുത്ത് ആഹ്ലാദം പങ്കു വച്ചു. അന്തപ്പന്‍ മാത്രം താടിക്ക് കൈ കൊടുത്തു. അന്തപ്പന്റെ സഹന്മാര്‍ അടുത്ത ദിവസത്തെ ഇന്റര്‍വ്യുനു ഷര്‍ട്ട്‌ വാങ്ങാന്‍ പോയ നേരം  അന്തപ്പന്‍ സ്വന്തം വീട്ടിലേക്കു 'വിജയശ്രീലാളിതനായി' വണ്ടി കയറി. വീട്ടിലെത്തിയ അന്തപ്പനോട് അന്തപ്പന്റെ അപ്പന്‍ ഒരു ഒന്ന്‌ ഒന്നര ചോദ്യം ചോദിച്ചു. ചോദ്യം ഒന്ന്: "നിന്റെ കൂട്ടത്തില്‍ എത്ര പേര്‍ക്ക് കിട്ടീടാ?" "എല്ലാരും പരീക്ഷ പാസ്സായി" ചോദ്യം അര: " നീ മാത്രേ .........?"

ആശ്ചര്യ ചിഹ്നങ്ങള്‍!!

അന്തപ്പന്‍ ബിരുദം പൂര്‍ത്തിയാക്കി പോരുന്ന സമയം. അന്തപ്പന്റെ ബിരുദ പഠനം  കോട്ടയം എഞ്ചിനീയറിംഗ് കോളേജിലായിരുന്നു. കൂട്ടുകാരുടെ കയ്യൊപ്പ് വാങ്ങിയ ഡയറിയില്‍ സുന്ദരമായ കലാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ അന്തപ്പന്‍ അയവെട്ടുകയുണ്ടായി. അയവെട്ടിയ ആ ചിന്തകളില്‍ ചിലത് ഇവിടെ കുറിക്കട്ടെ. വെറുതെ ഇരുന്നു മുഷിഞ്ഞപ്പോള്‍ അന്തപ്പന് തോന്നി...ഡയറിയില്‍ എന്തെങ്കിലും ഏഴുതാന്‍! എഴുതി തുടങ്ങിയപ്പോള്‍ തന്നെ അക്ഷരങ്ങള്‍ പണിമുടക്കി. Starting trouble! എങ്ങനെ ഇല്ലാതിരിക്കും? ന്യൂട്ടന്റെ ഒന്നാം ചലന നിയമം തന്നെ അതാണല്ലോ? എഴുതുവാന്‍ ഒരു വിഷയം വേണം. അന്തപ്പനണേല്‍ ഒരു വിഷയത്തിലും വലിയ പരിജ്ഞാനമില്ല. ഒടുവില്‍ വിഷയം തന്റെ സംഭവബഹുലമായ നാല് കൊല്ലത്തെ കലാലയ ജീവിതം തന്നെയാകമെന്നു വെച്ചു. (ബോധി വൃക്ഷ ചുവട്ടിലിരുന്ന ഒരു അവസാന വര്‍ഷ വിദ്യാര്‍ഥിയുടെ ബോധോദയം!!) അന്തപ്പന് മുന്‍പേ കലാലയത്തില്‍ പഠിച്ച 'തലമൂത്ത' പലരുടെയും വിവരണങ്ങളില്‍ നിന്നും സാമാന്യം ഭേദപ്പെട്ട ഒരു 'ഉട്ടോപ്യന്‍' കലാലയം അന്തപ്പന്റെ ചിന്തയില്‍ ഉണ്ടായിരുന്നു. തണല്‍ മരങ്ങളും പൂന്തോട്ടവും കാന്റീനും ലൈബ്രറിയും  കളിസ്ഥലവും 'നിറങ്ങളും'  ചീറിപ്പായ