ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊൽക്കത്ത ഡയറി

അധ്യായം 2   "യാത്രിയോം കൃപയാ ധ്യാൻ ദിജിയെ ...." റെയിൽവേ ജോക്കിയുടെ  മുന്നറിയിപ്പ്  വന്നു-മൂന്നാം  തരം! പുഷ്പകം  ഉടൻ പുറപ്പെടുന്നു എന്ന് സാരം. സകല ബംഗാളികളും വണ്ടിപിടിച്ചു കേരളത്തിലേക്ക് പണിക്കു വരുമ്പോൾ അന്തപ്പൻ പണിയന്വേഷിച്ചു അങ്ങ് ബംഗാളിലേക്ക്! മകനെ ഗൾഫിലേക്ക് നാടുകടത്താനെന്നോണം വീട്ടുകാർ പാതിരായ്ക്ക് തൃശൂർ റയിൽവേ സ്റ്റേഷനിൽ നിരന്നു നിന്നു. സമ്മേളനത്തിന്  ജനഗണമന പാടിക്കൊണ്ട്   അന്തപ്പൻ ലഗേജുമെടുത്തു അകത്തു കയറി. മൂന്നു ബെർത്ത് കൂട്ടിക്കെട്ടിയ എ സി കോച്ചാണ് വിഷ്ണുലോകം. പെട്ടി ഒതുക്കി വച്ച് കർട്ടൻ നീക്കി മിഡിൽ ബെർത്തിൽ വലിഞ്ഞുകേറി. 'തോടി ദേർ മേം 'വണ്ടി സ്റ്റേഷൻ വിട്ടു. -------------------------------------------------------------------------------------- യോനാപ്രവാചകനെകണക്ക് മൂന്നാം ദിവസം    അന്തപ്പൻ പശ്ചിമ ബംഗാളിൽ കാലെടുത്തുകുത്തി. പ്ലാറ്റഫോമിലിറങ്ങി തോമസിനെ വിളിച്ചു. "ഏതു പ്ലാറ്റ്‌ഫോമിലാ ?" മറുപടി . വെറും 23 പ്ലാറ്റ്‌ഫോമുകൾ മാത്രമുള്ള വളരെ ചെറിയ സ്റ്റേഷനായിരുന്നു ഹൗറ. ആരോട് ചോദിയ്ക്കാൻ? അടുത്തുനിന്ന ഭായിയോട്, പത്താം ക്ലാസിൽ അടച്ചു വച്ച

കൊൽക്കത്ത ഡയറി

അധ്യായം 1 സമയം അഞ്ചു മണി കഴിഞ്ഞു നാല്പത്തിരണ്ടു മിനിറ്റ് , മുപ്പത്താറു സെക്കൻഡ്. അന്തപ്പൻ ചെമ്മണ്ട പാലത്തിനടുത്തു വിഷാദമൂകനായി നിൽക്കുകയാണ്. എന്നത്തേയും പോലെ സൂര്യൻ പണികഴിഞ്ഞു പടിഞ്ഞാട്ടേയ്ക്കുള്ള  വണ്ടി കാത്തു നിൽക്കുന്നു. അന്തപ്പൻ ഈ നിൽപ്പ്  ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്ന് പറയുമ്പോൾ, അന്തപ്പൻ ലൈൻവലിക്കാൻ പാലത്തിൽ വന്നു നിൽക്കുന്നതാണെന്നു  ചില കുബുദ്ധികൾ ചിന്തിക്കുന്നുണ്ടാവും; എന്നാൽ അല്ല! ചെമ്മണ്ട തനി ഒരു നാട്ടിൻപുറമാണ്. ഇരിഞ്ഞാലക്കുടയിൽ നിന്നും ഇതിലെയുള്ള   ബസ് സർവ്വീസ് ചെമ്മണ്ട പാലത്തിനിപ്പുറം അവസാനിക്കും.ഏതാണ്ട് നാലര കിലോമീറ്ററോളം വരുന്ന  ഗ്രാമീണ പാത. പാലത്തിലൂടെയുള്ള ഗതാഗതം നന്നേ കുറവാണ്. സന്ധ്യയായിക്കഴിഞ്ഞാൽ  ആ സ്ഥലത്തിന് ഒരു പ്രത്യേക ഭംഗി ഉള്ളതാണ് തോന്നിയിട്ടുണ്ട് അന്തപ്പന്. പാലത്തിനു കുറുകെ പായല് തടഞ്ഞു  മന്ദം മന്ദം ഒഴുകുന്ന കനാലും, ഇരു വശത്തും പച്ചവിരിച്ച പാടങ്ങളും, കനാലിനിരുവശത്തുമായി നോക്കെത്താദൂരത്തേയ്ക്ക് നീണ്ടുകിടക്കുന്ന മണ്പാതയും,  പിന്നൊരു മോട്ടോർപ്പുരയും. അന്തപ്പന്റെ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാല സ്മരണകളിലെ ചില നിറങ്ങളോ, മണമോ,ഊഷ്‌മാവോ ഉണ്ട് ഇവയില