ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉപ്പുമാങ്ങ കിണറ്റിലിട്ടവര്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #4] ------------------------------------------------------- ഉപ്പിലിട്ട മാങ്ങ എന്ന് പറയുമ്പോഴേക്കും നാവില്‍ വെള്ളമൂറാത്തവര്‍ വിരളം!  എങ്കില്‍,  ഇത്  മാറ്റുദേശക്കാര്‍ മാങ്ങ ഉപ്പിലിട്ട കഥയാണ്‌. ആ കൊല്ലം മറ്റുദേശത്തെ മാവുകള്‍ പതിവിലും കൂടുതല്‍ കായ്ച്ചു. ഇക്കണ്ട മാങ്ങ മുഴുവന്‍ കിളി കൊണ്ടുപോകുമല്ലോ എന്ന് നാട്ടുകാര്‍ വ്യസനിച്ചിരിക്കെ, ഒരുകൂട്ടം യുവാക്കള്‍ (പുരുഷ സ്വയംസഹായ സംഘം എന്ന് ഇന്നത്തെ കാലത്ത് നാമകരണം ചെയ്യാം) വാണിജ്യ അടിസ്ഥാനത്തില്‍ കുറച്ചധികം മാങ്ങ ഉപ്പിലിടാന്‍ തീരുമാനിച്ചു. ഉപ്പിലിട്ട മാങ്ങയ്ക്ക് സാമാന്യം ആവശ്യക്കാരുണ്ട്. സീസണായാല്‍ നാല് ചക്രം കയ്യില്‍ തടയുന്ന ഏര്‍പ്പാടാണ്. എന്തുകൊണ്ടും നല്ല ആശയം!  എല്ലാവരുടെ മനസ്സിലും പൊട്ടി ഒരു ഭരണി ഉപ്പുമാങ്ങ!! മാങ്ങ വേണ്ടുവോളം കിട്ടാനുണ്ട്. വിലയും തുച്ഛം. പക്ഷെ  ഒരു പ്രശ്നം! ഇത്രയും മാങ്ങ ഉപ്പിലിടാന്‍ വേണ്ട ഭരണികള്‍ കിട്ടാന്‍ നന്നേ വിഷമം! ഇനി വായ്പ വാങ്ങാമെന്നു വച്ചാല്‍, ലാഭവിഹിതം കുറച്ചു പോകും ആ വഴിയ്ക്ക്! കൂലംകഷമായ കൂടിയാലോചനകള്‍ക്കൊടുവില്‍, സംഘം പ്രായോഗികമായ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നു- സംഘത്തിലൊരാളുടെ പറ

പന്തം ചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #3] ------------------------------------------------------- തിരുന്നാളിനോടനുബന്ധിച്ചുള്ള രാത്രിയിലെ അമ്പ്‌ പ്രദക്ഷിണം നടക്കുന്നു. (അമ്പെയ്തു കൊല്ലപ്പെട്ട വി. സെബസ്ത്യാനോസിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന തിരുന്നാളുകളില്‍, അമ്പിന്റെ ചെറിയൊരു മാതൃക ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുപോകുന്ന ചടങ്ങുണ്ട്. പല ദേശങ്ങളില്‍ നിന്നു വരുന്ന ഇത്തരം അമ്പ്‌ പ്രദക്ഷിണങ്ങള്‍ രാത്രിയോടെ ഇടവകപ്പള്ളിയില്‍ സമാപിക്കും) സ്ഥലം കോട്ടപ്പടി ചന്ത.  തെല്ലു മാറിയാണെങ്കിലും മുഖാഭിമുഖം സ്ഥിതിചെയ്യുന്ന തെക്കേ അങ്ങാടിയിലും വടക്കേ അങ്ങാടിയിലും അതാത് ദേശക്കാരുടെ അമ്പ്‌ എത്തി നില്‍ക്കുന്നു. അതോടെ രണ്ടു ദേശക്കാരുടെയും  മേളവും മേളക്കാരും തമ്മില്‍ വാശിയേറിയ മത്സരം ആരംഭിച്ചു.  ബാന്റുമേളം പൊടിപൊടിക്കുകയാണ്. കാഴ്ചക്കാര്‍ സന്തോഷ'ലഹരി'യില്‍ ആര്‍പ്പു വിളിക്കുന്നു. നിരത്തി പിടിച്ചിരിക്കുന്ന പന്തങ്ങളുടെ വെട്ടത്തില്‍ ഇരു അങ്ങടികളും  തെളിഞ്ഞു നിന്നു.. മേളം കൊഴുക്കുകയാണ്. കാലം മൂന്നും നാലും കൊട്ടിക്കയറി. ഇരുകൂട്ടരും തോറ്റുകൊടുക്കാന്‍ ഭാവമില്ല. ഇതിനിടെ പന്തം പിടിച്ചു കൈ കുഴഞ്ഞ വടക്കന്‍ അങ്ങാടിയിലെ ഒരു പ

പൂള താങ്ങികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #2] ------------------------------------------------------- പൂളമരം എന്നത് പഞ്ഞി മരം എന്നും അറിയപ്പെടുന്ന Silk Cotton Tree (Ceiba pentandra) എന്ന മരത്തിന്‍റെ തൃശ്ശൂര്‍ വക നാമധേയം ആകുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ പ്രസ്തുത വാക്കിനുള്ള അര്‍ത്ഥവ്യത്യാസങ്ങളാണ്  ഈ കുറിപ്പ് മുന്‍കൂറായി  നല്‍കാന്‍ കാരണം. കഥ നടക്കുന്നത് പഴയ മാറ്റുദേശത്താണ് (ഇന്നത്തെ അരിമ്പൂര്‍). പശ്ചാത്തലം, മാധവ മേനവന്റെ പൂമുറ്റം. മുറ്റത്തു നില്‍ക്കുന്ന പൂളമരം കഴിഞ്ഞ വൃശ്ചികത്തോടെ ഒരു തലവേദനയായി മാറിയിരിക്കുകയാണ് മേനവന്. ഏതു നിമിഷവും മേല്‍ക്കൂര പൊളിച്ചു തലയിലേക്ക് പതിക്കാവുന്ന ആ പൂതലിച്ച  മരത്തിനു  ഒടുവില്‍ ദയാവധത്തിനു മേനവന്‍ ഉത്തരവിട്ടു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും സ്വന്തം മേല്‍ക്കൂരയിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണല്ലോ പ്രമാണം. പിന്നെയാണോ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ഒരു പൂളമരം?! ദയാവധം നടപ്പിലാക്കാന്‍ വന്ന മരംവെട്ടുകാരന്‍ ശങ്കുണ്ണി മരത്തിനു ചുറ്റും നടക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. സാമാന്യം വലിയ മരമാണ്. സാധാരണ  ഇത്തരം മരം മുറിച്ചിടുമ്പോള്‍ എതിര്‍വശത്തുള്ള  ഒന്നോ

തൊപ്പിക്കുടക്കാര്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #1] ------------------------------------------------------ ഈ കഥകളുടെ രചയിതാവ് ശ്രീമാന്‍ അന്തപ്പനല്ല. ഈ കഥകള്‍ അന്തപ്പന് പറഞ്ഞു തന്ന അന്തപ്പന്റെ അപ്പനുമല്ല! പഴയകാല തൃശ്ശിവപേരൂരിന്‍റെ  ചില ദേശങ്ങളില്‍ സംഭവിച്ചതോ, സംഭവിച്ചതെന്ന് കരുതപ്പെടുന്നതോ, അതുമല്ലെങ്കില്‍ പഴമക്കാര്‍ പരസ്പരം ചളി വാരിയെറിയാന്‍ സൃഷ്ടിച്ചതോ ആയ കഥകളാണിവ. ഒരുപക്ഷെ ഒരേ കഥകള്‍ പല ദേശക്കാരുടെ പേരിലും അറിയപ്പെട്ടിരുന്നിരിക്കാം. ഈ കഥകളുടെ ചരിത്രം എന്ത് തന്നെയായിരുന്നാലും ചരിത്രത്തിലില്ലാത്ത ഈ കഥകള്‍ പ്രിയ വായനക്കാര്‍ക്കായി ഇവിടെ കുറിക്കുന്നു. തൊപ്പിക്കുടക്കാര്‍ ----------------------------- കായലോരപ്രദേശമായ എനാമ്മാവ് പരിശുദ്ധ കര്‍മലമാതാവിന്‍ പള്ളിയില്‍  തിരുന്നാള്‍ കൊണ്ടാടുകയാണ്.  ഇന്നാട്ടുകാരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് പ്രസ്തുത തിരുന്നാള്‍. ഉച്ചതിരിഞ്ഞ്  തിരുസ്വരൂപവും എഴുന്നെള്ളിച്ചു കൊണ്ടുള്ള  ആഘോഷമായ പ്രദക്ഷിണം ആരംഭിക്കാന്‍ നേരമാണ്,  ഷാപ്പിന്റെ മുന്നിലെ തെങ്ങിന്‍ ചുവട്ടില്‍ കിടന്നിരുന്ന പൈലിച്ചേട്ടന്‍റെ സുബോധം കരയ്ക്കടിയുന്നത്. കെട്ടഴിഞ്ഞ വള്ളം പോലുള്ള തന്റെ ഉടുമുണ്ട് ഒന്ന് മുറുക്കിക്കുത