ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊൽക്കത്ത ഡയറി

അദ്ധ്യായം 5 മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ഓണാവധി കഴിഞ്ഞാണ് അന്തപ്പൻ ഇരിഞ്ഞാലക്കുടയിലെ എൽ എഫ് കോൺവെന്റ് എൽ പി സ്‌കൂളിലേക്ക് ആദ്യമായി സ്ഥലം മാറി വരുന്നത്. പുതിയ സ്ഥലം, ആളുകൾ, എന്തിനു - -ഭാഷയ്ക്കു വരെ മാറ്റം. അപ്പന്റെ കൂടെ ആ പഴയ ഓടിട്ട നീളൻ കെട്ടിടത്തിന്റെ റെയിൽവേ പ്ലാറ്റ്ഫോം പോലുള്ള   വരാന്തയിൽ പുതിയ ക്‌ളാസ്സിലെ ടീച്ചറെയും  അകത്തിരിക്കുന്ന തന്റെ പുതിയ സഹപാഠികളെയും കണ്ട് പകച്ചു നിന്ന അന്തപ്പനെ,  'ഹലോ അന്തപ്പൻ' എന്ന് പറഞ്ഞു  സ്വാഗതം ചെയ്ത വേദപാഠക്ലാസിലെ വാറപ്പനെയാണ് അന്തപ്പന് ഓർമ്മ വന്നത്. പിന്നീട് ഇതേ പ്ലാറ്റ്‌ഫോമിൽ ഇന്റർവെൽ സമയങ്ങളിൽ അന്തപ്പനും വാറപ്പനും മാത്തനുമെല്ലാം ചവിട്ടിമെതിച്ചു ബുള്ളറ്റ് ട്രെയിനുകൾ  ഓടിക്കുകയും പാളം തെറ്റുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും, ആദ്യ ദിവസം ആ വരാന്ത അന്തപ്പനെ  ചെറുതായൊന്നുമല്ല പേടിപ്പിച്ചിട്ടുള്ളത്.   ഏതാണ്ട് പത്തൊൻപതു വർഷങ്ങൾക്കിപ്പുറം ഇൻസ്‌പെക്ഷൻ സെക്ഷന്റെ ഡോറിനു മുന്നിൽ നിൽക്കുമ്പോൾ അന്തപ്പനെ  ആ റിട്രോ  പേടി  ഒരുവേള പുറകോട്ടു വലിച്ചു. വലിച്ച വലിയിൽ കയറിപ്പിടിച്ച  അലുമിനിയം ഫാബ്രിക്കേഷൻ ഡോറിനു  പുറകോട്ടും അന്തപ്പനു  അകത്തോട്ടും

കൊൽക്കത്ത ഡയറി

അദ്ധ്യായം 4 അന്തപ്പൻ കൽക്കട്ട എന്ന സ്ഥലത്തെ കുറിച്ച് കേൾക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും മിനിഞ്ഞാന്നുമല്ല. കല്ലും കട്ടയും നിറഞ്ഞ ഒരു സ്ഥലം,  പിൽക്കാലത്തു  ലാമാർക്കിന്റെ പരിണാമ സിദ്ധാന്തപ്രകാരം ലോപിച്ചു  ഈ പേര് രൂപപ്പെട്ടു  എന്നായിരുന്നു  അന്തപ്പന്റെ കുട്ടിക്കാലത്തെ ഒരു നിഗമനം. മദർ തെരേസ എന്ന പേരാണ് അന്തപ്പൻ കൽക്കട്ട എന്ന വാക്കിനൊപ്പം കൂടുതലും കേട്ടിരിക്കുന്നത്. പണ്ട് ബി എഡ്  പഠിക്കുന്ന കാലത്ത്  കണ്ട ഹൗറ ബ്രിഡ്ജ്, പ്ലാനറ്റോറിയം തുടങ്ങിയവയെ പറ്റിയുള്ള അമ്മയുടെ വിവരണമാണ് അടുത്ത ഓർമ്മ. മലയാളസിനിമയാണ്  കൽക്കട്ടയെ പറ്റി വാ തോരാതെ പറഞ്ഞ മറ്റൊരു കക്ഷി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൽക്കട്ടയിലേക്ക് ഉപരിപഠനത്തിനു പോയ മണിച്ചിത്രത്താഴിലെ ഗംഗ, കൽക്കട്ടയിൽ നിന്നും കമ്പിളിപ്പുതപ്പ്  കൊണ്ടുവരാൻ പറഞ്ഞപ്പോൾ 'കേൾക്കുന്നില്ല' എന്ന് പറഞ്ഞു  പറ്റിക്കുന്ന റാം ജി റാവുവിലെ ഗോപാലകൃഷ്ണൻ, തുടങ്ങി അന്തപ്പന്  കൽക്കട്ടയിൽ പണ്ടേ  പരിചയക്കാർ  ഉണ്ടായിരുന്നു. 'ദാദ' എന്ന വിളിപ്പേരുള്ള സൗരവ് ഗാംഗുലി ആയിരുന്നു മറ്റൊരു കണക്ഷൻ. ഈ പാവം മനുഷ്യനെ ദാദ എന്നൊക്കെ വിളിക്കുന്നതെന്തിനാണ്  എന്ന് ചിന്തിച്ചു

കൊൽക്കത്ത ഡയറി

അധ്യായം 3  "യെ നയാ ആദ്മി " രാജകീയ എൻട്രിക്കു പിന്നാലെ  തോമസിന്റെ അനൗൺസ്മെൻറ്  വന്നു. "അച്ഛാ..." ഗേറ്റ് അടച്ചുകൊണ്ടു ഭടൻ  പറഞ്ഞു. ഗേറ്റിലെ മുഴുവൻ  സമയ കാവൽക്കാരൻ.  പേര് ഇന്ദ്ര ബഹദൂർ . ഇവിടത്തെ പേരൊക്കെ ഇജ്ജാതിയാണ്.   കേട്ടാൽ തോന്നും ഗഡി ഏതോ കൊട്ടാരത്തിലെയാണെന്ന്! എന്നാൽ അല്ല! ഗേറ്റിനോട് ചേർന്നുള്ള ഒറ്റമുറിയിലാണ് താമസം. അത്യാവശ്യങ്ങൾക്കു  മാത്രം  തൻ്റെ പഴയ സൈക്കിളെടുത്തു പുറത്തു സവാരി പോകും. ശകടം കമ്പനി വാഹനമാണ്. ആവശ്യം വന്നാൽ നമുക്കും ഉപയോഗിക്കാം. ഇടതുവശത്തുള്ള ബദാം മരത്തിനപ്പുറത്തെ കമ്പനി ട്രാൻസ്ഫോർമറിന്റെ  അരികു പിടിച്ചു ഒരു പയ്യൻ കടന്നുവന്നു- മുർമുർ!  ജാർഖണ്ഡ് ആണ്  സ്വദേശം. ഒരു  പതിനാറു വയസ്സിൽ  കൂടില്ല;പക്ഷെ  ചോദിച്ചാൽ  അന്നും ഇന്നും പതിനെട്ടെന്നേ  പറയൂ. ഇല്ലെങ്കിൽ ബാലവേല നിയമപ്രകാരം ചെക്കന്റെ  ജോലി തെറിക്കും.  ഇട്രാൻസ്ഫോർമേറിനടുത്തുള്ള മുറിയിൽ ആണ് താമസം.  വയസ്സൻ ബഹദൂർ പുറത്തുപോയാൽ കമ്പനിയുടെ സെക്യൂരിറ്റി ഇൻ കമാൻഡ്, കിച്ചണിലേക്ക് അവശ്യ വസ്തുക്കൾ വാങ്ങുന്ന പർച്ചെസിങ്ങ് മാനേജർ, അഗ്രികഴ്ച്ചറൽ ഓഫീസർ, അസിസ്റ്റന്റ് ഷെഫ്, തുടങ്ങി,  മുർ