ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എഴുന്നെള്ളത്ത്

ആനവണ്ടി- ഭാഗം 2 --------------------------------- കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെ ചായക്കടയില്‍ നിന്നും രണ്ടു ഏത്തയ്ക്കാപ്പം (മ്മടെ പഴമ്പൊരി) വാങ്ങി വെടിപ്പാക്കുമ്പോഴാണ് ‘തൃശ്ശൂര്‍’ എന്ന നെറ്റിപ്പട്ടം കെട്ടിയ ഫാസ്റ്റ് പാസഞ്ചര്‍ കേശവന്‍ സ്റ്റാന്റിലേക്ക്‌ തിരിഞ്ഞു കയറുന്നത്. ബാക്കിയുള്ള പഴമ്പൊരിയെ ‘പെരിസ്ടാള്‍സിസി’ന് വിട്ടുകൊടുത്തു കയ്യില്‍ പറ്റിയ എണ്ണ തലയിലും തേച്ച് അന്തപ്പന്‍ ബസ്സിനു പിന്നാലെ പാഞ്ഞു. വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞു പതിവുപോലെ ‘കുടുമ്മ’ത്തേയ്ക്കു പോകാനുള്ള പരിപാടിയാണ്. നേരം കുറെയായി വണ്ടി കാത്തുനില്‍ക്കുന്നു; ഫാസ്റ്റെങ്കില്‍ ഫാസ്റ്റ്!! ബാക്ക്പാക്ക് ചുമലില്‍ കൊളുത്തിയിട്ടു അന്തപ്പന്‍ തിക്കിത്തിരക്കി ബസ്സിനകത്തൊരു വിന്‍ഡോ സീറ്റു തരപ്പെടുത്തി. അടുത്തു നിര്‍ത്തിയിട്ടിരുന്ന ബാംഗ്ലൂര്‍ ബസ്സിലെ, ചെവിയില്‍ കോളാമ്പി തിരുകി പാട്ടു കേട്ടുകൊണ്ടിരുന്ന ഐടി   സുന്ദരിയെ പുഛ്ചിച്ചു കൊണ്ട് തന്‍റെ ‘മോണോക്രോം’ ഫോണില്‍ പാമ്പിനെക്കൊണ്ടു ആപ്പിള് തീറ്റുച്ചു സമയം കൊന്നു. മൂന്നാമത്തെ വട്ടവും സ്വന്തം വാലില്‍ കടിച്ചു പാമ്പ് ആത്മഹത്യചെയ്ത നേരം, ചായ കുടിക്കാന്‍ ‘ദേ പോയി ദാ വന്ന’ ഡ്രൈവറും കണ്

KL 15 സര്‍ക്കാര് വക

ആനവണ്ടി- ഭാഗം 1 ---------------------------- ---- അന്തപ്പന് കെ. എസ്. ആര്‍. ടി. സി. യോടുള്ള പ്രേമം പണ്ടേയുള്ളതാണ്. ‘കയ്യും തലയും പുറത്തിടരുത്’ എന്നെഴുതിയതിനു കീഴെ എഫ്.എ.ബി. എന്നെഴുതിയിരിക്കുന്നത് ഫസ്റ്റ് ഐഡ് ബോക്സ്‌ എന്ന മരുന്നുപെട്ടിയെപ്പറ്റിയാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നതിനു മുമ്പേതുടങ്ങിയ   പ്രണയം. ദേശസാല്‍കൃത റോഡുകള്‍ അധികമില്ലാതിരുന്ന അന്തപ്പന്റെ സ്വദേശത്തു വല്ലപ്പോഴും, പ്രത്യേകിച്ച് ഹര്‍ത്താല്‍, പണിമുടക്ക്‌ തുടങ്ങിയ ദേശീയോത്സവങ്ങളിലുമാണ്   ചുവന്ന ധാവണിയുടുത്ത ഈ കളഭസുന്ദരികളെ   പ്രധാനമായും അന്തപ്പന്‍ കണ്ടിട്ടുള്ളത്. ഒരുമാതിരിപ്പെട്ട എല്ലാ തൃശ്ശൂര് ഗഡിയോള്‍ക്കും ആനയെന്നു വെച്ചാല്‍ തന്നെ ഒരു വീക്ക്നെസ്സാണ്. കൂട്ടത്തില്‍ ഒരല്‍പം ആക്രിക്കമ്പമുള്ളതു കൊണ്ടാകാം, ഒന്നു രണ്ടു തലമുറ പഴക്കം തോന്നിക്കുന്ന, പെടാപ്പാട് പെട്ടുകൊണ്ട്   തെക്കും വടക്കും ഓടുന്ന ഈ ആനമാര്‍ക്ക് വണ്ടികളോട് അന്തപ്പന് പ്രിയം. ‘നില്‍ക്കരുത്’ എന്ന് എഴുതിവച്ചിരിക്കുന്ന ഒറ്റവാതില്‍പ്പടി കയറിചെല്ലുന്ന, ഇളം പച്ച നിറത്തിലുള്ള ചായം പൂശിയ അകവശം. 90 ഡിഗ്രിയില്‍ മട്ടം വച്ചു മുറിച്ചു വച്ച സീറ്റുകള്‍. സംവരണത്തിന്‍റെ ബോര്‍ഡ് വച്

ചിറ്റാട്ടുകര പള്ളിയിലെ പ്രാന്തന്‍

(ചരിത്രത്തിലില്ലാത്ത കഥകള്‍ #7) ------------------------------------------------ അന്ന് ക്രിസ്തുമസ് കഴിഞ്ഞുള്ള ഞായറാഴ്ചയായിരുന്നു. ചിറ്റാട്ട്‌ര സെബാസ്ത്യനോസ് പുണ്യാളന്റെ പള്ളിയില്‍ ഞായറാഴ്ചയിലെ കടമുള്ള പതിവ് കുര്‍ബാനയ്ക്ക് ഇടവകയില്‍ സൊ കാള്‍ഡ് കുഞ്ഞാടുകള്‍ പത്രാസില്‍ പള്ളിനടയിലേക്ക് വന്നുകൊണ്ടിരിക്കുന്നു...വീക്കെന്‍ഡില്‍ മാത്രം പ്രസ്തുത പില്‍ഗ്രിമേജ് നടത്തുന്ന ഓര്‍ഡിനറി ഭക്തജനങ്ങളെ പിന്നിലാക്കി, സീസണ്‍ ടിക്കെറ്റുള്ള കുഞ്ഞിലച്ചേടത്തി   സ്ഥിരം വിന്‍ഡോ സീറ്റുപിടിച്ച് തന്‍റെ   ആഘോഷമായ കൊന്ത ചൊല്ലല്‍ ആരംഭിച്ചു. സ്റ്റീല്‍ പാത്രം കോണ്‍ക്രീറ്റ് തറയില്‍ വീണാല്‍ കേള്‍ക്കുന്ന പോലുള്ള ഹൃദയഹാരിയായ ശബ്ദമാണ് കുഞ്ഞിലച്ചേടത്തിക്ക്. എന്നാല്‍ അതിന്റെ യാതോരഹങ്കാരവും ചേടത്തി കാണിക്കാറില്ലെന്ന് മാത്രമല്ല, കുര്‍ബാനയ്ക്കിടക്ക് അച്ചന്റെയോ ശുശ്രൂഷിയുടെയോ ഒച്ച പുറത്തു കേള്‍ക്കാന്‍ ചേടത്തി സമ്മതിക്കാറുമില്ല! ചെറുപ്പത്തില്‍ ഓടി നടക്കുന്ന പ്രായത്തില്‍ അഹൂജയുടെ പിടിയുള്ള മൈക്ക് ഒരെണ്ണം വിഴുങ്ങിയതാണ് പ്രസ്തുത ഹൈ ഇന്‍റെന്‍സിറ്റി ശബ്ദതരങ്ങള്‍ക്ക് കാരണം എന്നാണ് ഡെസിബെല്‍ കുറവുള്ള മറിയ ചേടത്തിയുടെ നിരീക്ഷണം.