ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മത്തായിച്ചന്റെ മുളക് ചെടി

കെണിയുടെ വിക്രിയകള്‍ - #1 ------------------------------------------------ ഈ കഥയും കഥാപാത്രങ്ങളും   തികച്ചും സാങ്കല്പ്പികമല്ല. ജീവിച്ചിരിക്കുന്നവര്‍ക്കോ   മരിച്ചവര്‍ക്കോ ഇതിലെ കഥാപാത്രങ്ങളുമായി സാദൃശ്യം തോന്നുന്നില്ലെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രമാണ്! പേര്:സുധാകരന്‍! വിളിപ്പേര്:കെണി. തൊഴില്‍: ആളെപ്പറ്റിക്കലാണോ അതോ പുളി, മാങ്ങ തുടങ്ങിയവ കരാരെടുത്ത് പറിച്ചു വില്‍ക്കുകയാണോ എന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് ചില അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും, ഉപജീവനമാര്‍ഗ്ഗം രണ്ടാമത് പറഞ്ഞ തസ്തിക തന്നെ. സുധാകരന്‍റെ കെണിക്കഥകള്‍ നാടാകെ റേഡിയോ മാങ്ങാ പോലെ പാട്ടാണെങ്കിലും ആ കെണിയില്‍ വീഴാത്ത നാട്ടുകാര്‍ ഇല്ല തന്നെ! രാവിലെ തന്നെ കെണി കണാരേട്ടന് പണി കൊടുക്കാന്‍ പോയതാണ്. ഇത്തവണ മാവ് പൂത്തപ്പോള്‍ തന്നെ കെണി കരാറെടുക്കാന്‍ പോയി. ഒരിടത്തുമില്ലാത്ത പൊങ്ങച്ചം പറച്ചില് കേട്ടപ്പോഴേ പറഞ്ഞ തുകയ്ക്ക് കരാറുറപ്പിച്ചു അമ്പതു റുപ്പിക അഡ്വാന്‍സ് കൊടുത്ത് പോന്നതാണ്; പിന്നീടാവഴിക്കു തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോ ന്യുട്ടന്റെ ഭൂഗുരുത്വം മൂലം മാങ്ങ താഴെ വീണു പോകുന്നെന്നു പറഞ്ഞു കണാരേട്ടന്‍ ആളെ വിട്ടിരിക്കുന്നു.