“കന്യാമറിയത്തിന്റെ പോലെയുള്ള പെങ്കുട്ട്യാന്നാ പറഞ്ഞെ...” ഇതാണ് കുട്ടിയെക്കുറിച്ച് ആദ്യം വന്ന കമന്റ്. അയലത്തുള്ള ബൈജേട്ടന് ആണ് ഈ കുട്ടിയെക്കുറിച്ച് വീട്ടില്‍ വന്നു പറഞ്ഞത്. മൂപ്പര്‍ക്ക് വന്ന ഒരു ആലോചനയാണ്. സ്വന്തം നാട്ടില്‍ അന്തപ്പനടക്കം നാലഞ്ച് ചെറുപ്പക്കാര്‍ സ്വന്തം ‘വാരിയെല്ല്’ തപ്പി നടക്കുന്ന തിരക്കിലാണ്. ഭാഗ്യവശാല്‍ തന്റെതെന്നു തോന്നിക്കുന്ന ഒരു വാരിയെല്ല് മൂപ്പര്‍ക്ക് കണ്ടുകിട്ടി ബോധിച്ചതിനാല്‍ ബൈജേട്ടന് ജൂനിയര്‍ കാറ്റഗറിയില്‍ നില്ക്കുന്ന അന്തപ്പന് ഇന്‍ഫോര്‍മേഷന്‍ അന്തപ്പന്റെ കുടുമ്മത്തു അവതരിപ്പിച്ചു. കരടു ചര്‍ച്ചയ്ക്കു ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ പെണ്ണിനെ കാണാനുള്ള ബില്‍, കാബിനറ്റ് യോഗത്തില്‍ തീരുമാനമായി. ഇനി അന്തപ്പന്റെ കാര്യം- 'ബാലവിവാഹം നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്ന അന്തപ്പന്റെ അപ്പന് കഴിഞ്ഞ മാസമാണ് ആ സ്റ്റേ ഓര്‍ഡര്‍ പിന്‍വലിച്ചത്. അതോടെ അനൌപചാരികമായി അന്തപ്പന്റെ പെണ്ണന്വേഷണവും വിളംബരം ചെയ്യപ്പെട്ടു. മുള്‍ക്കിരീടത്തിനു പുതിയ അവാകാശി വന്നല്ലോ എന്നോര്‍ത്തു പെങ്ങള് സന്തോഷിച്ചു. കൂട്ടത്തില്‍ ‘നിന്റെ സമയം അടുത്തെടാ’ എന്നൊരു കമന്റും! സന്തോഷി