ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആദ്യരാത്രി

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: താത്വികമായ ഒരു അവലോകനം മാത്രമാണ് അന്തപ്പന്‍  ഉദ്ദേശിക്കുന്നത്. പെണ്ണ്കെട്ടിയവര്‍ക്കും ഇനി സാഹചര്യവശാല്‍ ആ സാഹസത്തിനു ഒരുമ്പെടുന്നവര്‍ക്കുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണിത്. പ്രിയവായനക്കാര്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കരുത് എന്നപേക്ഷ. 'ആദ്യരാത്രി' എന്ന പദം അന്തപ്പന് ഒരു പ്രഹേളികയായിട്ടാണ് തോന്നിയിട്ടുള്ളത്. ജനിച്ചു ഇക്കണ്ട രാത്രി മുഴുവന്‍ സുന്ദരമായി കിടന്നുറങ്ങിയിട്ടു൦ ലിസ്റ്റില്‍ പേര് വരണമെങ്കില്‍ പെണ്ണു കെട്ടിയിട്ടു വേണമത്രേ! സായിപ്പിനും ഹിന്ദിക്കാരനുമെല്ലാം അത് 'കല്യാണരാത്രി' ആണ്. അഖിലാണ്ട മണ്ഡല   മലയാളി മാത്രം അതിനെ ആദ്യാരാത്രി എന്ന് വിളിക്കുന്നു!  എന്തൊരു ഭോഷ്കാണിത്! ഒരുപക്ഷെ പെണ്ണു  കെട്ടുന്നതിനു മുമ്പുള്ള രാത്രിയൊന്നും രാത്രിയല്ലെന്നന്നാണോ?! പിന്നെ അതിനെന്തു വിളിയ്ക്കും?! ആറു മാസത്തെ വിദഗ്ദ്ധ അന്വേഷണത്തിനൊടുവിലാണ് അന്തപ്പന്റെ വാരിയെല്ല് വീട്ടുകാര്‍ കണ്ടെത്തുന്നത്.  ഉടമസ്ഥനെ അന്വേഷിച്ചു നടന്ന എല്സമ്മയുടെ വീട്ടുകാരും അങ്ങിനെ തന്നെ. മൂന്നാന് കമ്മിഷന്‍ കൊടുക്കാതെ, ഒരു  സ്വയംവരം നടത്തിയ സന്തോഷത്തിലായിരുന്നു അമ്മ. 'ഒരുത്തന്‍ കൂടി പെ