ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എമര്‍ജെന്‍സി എക്സിറ്റ്!

കോളേജിലെ ആദ്യ ദിവസമാണ് തന്റെ വീടിനടുത്ത് നിന്നും കോളേജ് ബസ് സര്‍വീസ് ഉണ്ടെന്ന വസ്തുത അന്തപ്പന്‍ മനസ്സിലാക്കുന്നത്‌. ഈ ആദ്യ ദിവസം എന്നത് അന്തപ്പന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ അല്ല, മറിച്ചു വൃത്തിയുള്ള അദ്ധ്യാപനവൃത്തിയുടെതാണ് എന്ന് സദയം വായനക്കാരെ അറിയിച്ചുകൊള്ളട്ടെ! അന്തപ്പന്‍ പഠിപ്പിക്കേണ്ടിയിരുന്ന ഒന്നാം വര്‍ഷ വാനരര്‍  ഒരാഴ്ച നീണ്ടു നില്‍ക്കുന്ന 'സന്നാഹവത്ക്കരണ'ത്തില്‍ പങ്കെടുക്കുന്നതിനാല്‍ ക്ലാസ്സില്‍ വന്നു തുടങ്ങിയിട്ടില്ല. അതിനാല്‍ സ്റ്റാഫ് റൂമില്‍ കുത്തിയിരുന്നു അസാരം കോട്ടുവായിട്ടു; ചുവന്ന മഷിപ്പേന കൊണ്ട് നിര്‍ദ്ദോഷം പുറവും ചൊറിഞ്ഞു. പ്രസ്തുത  ദിനം പ്രത്യേകിച്ച് വര്‍ത്തമാനങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയി. പക്ഷെ, ഗവ: കോളെജു മാത്രം കണ്ടു ശീലിച്ച അന്തപ്പന്  സ്വകാര്യ എഞ്ചിനിയറിംഗ് കോളേജ്  എന്ന കിഷ്കിന്ധാപുരി പ്രഥമദൃഷ്ട്യാ തന്നെ  തെല്ലൊരു വിമ്മിട്ടം ഉണ്ടാക്കി എന്ന് പറയാതെ തരമില്ല! രണ്ടാം ദിനം. കുളിച്ചൊരുങ്ങി തന്റെ പ്രിയപ്പെട്ട രണ്ടു വള്ളി സഞ്ചിയും (ബാക്ക് പായ്ക്ക്) തോളില്‍ തൂക്കി അന്തപ്പന്‍ ബസ് സ്റൊപ്പിലേക്ക് നടന്നു. യുണിഫോം വാങ്ങിയിട്ടില്ല; ഒരാഴ്ച സമയമുണ്ട്. (പ്ലസ്‌ടു പഠ

അയാളും ഡെസ്പനും തമ്മില്‍!

“വൈ ഷുഡ് ഐ? ഞാന്‍ ചെയ്യുമെടാ ചെയ്യും!” ഇതു ഡെസ്പന്റെ മസ്റെര്‍പീസ് ഡയലോഗാണ്. അന്തപ്പന്റെ അറിവില്‍ അര ഡസനോളം വട്ടപ്പേരുകള്‍ കൊണ്ട് സമ്പന്നനായ ഒരാളാണ് ഡെസ്പന്‍! (വട്ടപ്പേരിനു ഇന്ത്യാ ഗവണ്മെന്‍റ് നികുതി ഏര്‍പ്പെടുത്തിയിട്ടില്ലാത്തത്  ഭാഗ്യം!) പക്ഷെ, ഒന്ന് പറഞ്ഞു അടുത്തതിനു ഡെസ്പാകുന്ന ടിയാന് ഡെസ്പന്‍ എന്ന പേര് തന്നെയാണ് അനുയോജ്യം എന്നാണ് അന്തപ്പനു സര്‍വ്വദാ തോന്നിയിട്ടുള്ളത്. # 4 അയാളും ഡെസ്പനും തമ്മില്‍ (അന്തപ്പന്റെ സഹമണ്ടന്മാര്‍ - ഭാഗം നാല്) ------------------------------------------------------------------------ പേര്: ഡെസ്പന്‍ സ്ഥലം: ഒരുവാതില്‍ക്കോട്ട (തിരോന്തരം) ക്ലാസ്സിലെ ആസ്ഥാന സാരഥി! കൂടാതെ ക്ലാസ്സിലെ ഏറ്റവും അധികം വിദ്യാഭ്യാസ യോഗ്യതയുള്ള അപ്പി. യോഗ്യത എന്ന് പറയുമ്പോള്‍ ഐ. ടി. ഐ., പോളി ടെക്നിക് (യന്ത്രങ്ങളുടെ പ്രവര്‍ത്തനവും!), ബി. ടെക്, എം. ടെക് എന്നിവ ഉള്‍പ്പെടും.  ബുദ്ധിപരമായി എന്തെങ്കിലുംപറയുമ്പോഴോ ചെയ്യുമ്പോഴോ പക്ഷെ ഇതിന്റെയൊന്നും ‘അഹങ്കാരം’ ഡെസ്പന്‍ തെല്ലും കാണിക്കാറില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. എന്നിരുന്നാലും 'സഹാനുഭൂതിയില്ലാത്ത തെക്കന്‍കേരളത്തിലെ  ആളുകള്‍&#

കുട്ടനോടാ കളി?!

"ഡേയ് യെവന്റെ അച്ഛന്‍ സൌദീലല്ലേ? എല്ലാരും തിരിച്ചു വന്നിട്ടും അങ്ങേരു മാത്രം വന്നില്ലല്ലോ?; ഇതാ വരാത്തത്!" കുട്ടനോട് പറഞ്ഞു ജയിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഡെസ്പന്‍ ഇടയ്ക്കിടെ പറയുന്ന പതിനെട്ടാം പ്രയോഗമാണ് മേല്‍പ്പറഞ്ഞത്‌. ഇത് ഡെസ്പന്റെ മാത്രം അനുഭവമല്ല. കുട്ടനോട് 'പറഞ്ഞു നില്‍ക്കുക' എന്നത് ഒരുമാതിരിപ്പെട്ട ബാലിക്കൊന്നും കയറാന്‍ പറ്റാത്ത ഒരു മലയായിരുന്നു! #3 കുട്ടനോടാ കളി?! (അന്തപ്പന്റെ സഹമണ്ടന്മാര്‍! - ഭാഗം മൂന്ന്) ----------------------------------------------------------- പേര്: കുട്ടന്‍ സ്ഥലം: മാവേലിക്കര (ആലപ്പുഴ) ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമനുസരിച്ച് ‘കുട്ടന്‍ മാക്രി’ എന്ന പേര് ലോപിച്ചാണ് കുട്ടന്‍ എന്ന പേര് നിലവില്‍ വന്നതെന്നാണ് പറയപ്പെടുന്നത്‌. സാമാന്യത്തില്‍ കൂടുതല്‍ പുറത്തേക്ക് തള്ളിയ ആ കണ്ണുകളുടെ ഉടമയെ അങ്ങനെ വിശേഷിപ്പിച്ചതില്‍ അശ്ശേഷം തെറ്റ് പറഞ്ഞുകൂടാ എന്നതാണ് അന്തപ്പന്റെ പക്ഷം. താരതമ്യേന തലയ്ക്കകത്ത് ആള്‍പ്പാര്‍പ്പുള്ള കുട്ടനോട് പക്ഷെ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടവര്‍ മിക്കവാറും ആയുധം വച്ച് അടിയറവു പറഞ്ഞതായാണ് ചരിത്രം. രണ്ടാം വര്‍ഷ ‘താപശാസ