ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കീടനാശിനി

കെണിയുടെ വിക്രിയകള്‍ -#3 ------------------------------------------------ കൃഷ്ണേട്ടന്‍ ‘ഹരിത വിപ്ലവം’ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. ഭാര്യാഗൃഹത്തില്‍ നിന്നും കടത്ത് കടന്നു വന്ന അമരവീരനെ,   പരീക്ഷണാടിസ്ഥാനത്തില്‍ തൊടിയില്‍ തടമെടുത്തു വിക്ഷേപിച്ചിട്ടു ഇന്നലെയ്ക്കു കഷ്ടി മൂന്ന് മാസം! പടര്‍ന്നു കയറിയ വീരന് പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി കലശലായ വിളര്‍ച്ച, ചെള്ള്, ചിരങ്ങ്, പിത്തം, കഫം! ഞെരമ്പ് പിടിച്ചുനോക്കി അയലത്തെ തോമുട്യാപ്ല പറഞ്ഞത്രേ അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍ - മണ്ഡരിയാണ് പോലും! നിന്ന നില്‍പ്പില്‍   അമരന്‍ ആപാദചൂടം മഞ്ഞളിച്ചു! ബാല്യത്തിലേ തന്റെ കൃഷിവിള അകാലചരമം പ്രാപിക്കുന്നത് തടയാന്‍ കൃഷ്ണേട്ടന്‍ തന്റെ കൈവശമുള്ള പേരറിയാത്ത എന്തോ കീടനാശിനി വിളമ്പി കീടങ്ങളുടെ ഇമ്മ്യുണിറ്റി മെച്ചപ്പെടുത്തി-അമരനാകട്ടെ, പൂര്‍വ്വാധികം രോഗബാധിതനായും കാണപ്പെട്ടു! ആയിടെ ‘കൃഷിയാപ്പീസ്’ എന്ന ആശ്രമകൂടാരത്തിലെ പാന്റ്സും ഷര്‍ട്ടും ധരിച്ച സിദ്ധന്‍ ഇത്തരം ചികിത്സകള്‍ക്കു കേമനെന്ന കിംവദന്തി കൃഷ്ണേട്ടന്‍റെ ചെവിയിലെത്തി. മണ്ട പോയ തെങ്ങില്‍ നിന്നും കരിക്കിട്ടവനാണത്രേ കേമന്‍! സിദ്ധനെയും കണ്ടു ഭസ്മമോ ചൂര്‍

ഫിഷര്‍മാന്‍സ് ലക്ക്!

കെണിയുടെ വിക്രിയകള്‍ - #2 ---------------------------------------------- “ഏയ്‌...ഞാന്‍ തരില്ല്യ!...” "എന്നോട് ചോദിക്കണ്ടാന്നു പറഞ്ഞില്ലേ, ഞാന്‍ ത രി ല്ല്യ...!” അതോടെ തന്‍റെ നെക്സ്റ്റ്‌ ജെനെറെഷന്‍ മോണ്‍സ്റ്ററുമായി മീന്‍ വാങ്ങാന്‍ വന്ന സെയ്തുക്ക തിരിഞ്ഞു നോക്കി. “എന്തെ സുധാരാ..ഇയ്യ്‌ എന്താ പറഞ്ഞേ?” “എയ്യ് ഒന്നുല്ലിക്കാ..  ന്‍റെ കയ്യിലൊരു ബീഡീടെ കുറ്റീണ്ടേ, നിങ്ങടെ   ക്ടാവിനത് വേണത്രേ!! ഞാന്‍ പറഞ്ഞു തരില്ലാന്നു!” അതോടെ ഒന്‍പതാം ക്ലാസ്സില്‍ രണ്ടാം വര്ഷം പഠിക്കുന്ന ‘ക്ടാവ്’ കഥയറിയാതെ കെണിയെ നോക്കി മിഴിച്ചു നിന്നു. “ന്നെ നോക്കണ്ടാ, ഞാന്‍ തരില്ല്യാന്നു പറഞ്ഞില്ലേ?!” അതോടെ അഭിമാനിയായ സെയ്തിക്കാന്റെ കയ്യീന്ന് കിട്ടീ മോണ്‍സ്റ്ററിന് രണ്ട്! വെറുതെ നടന്നു പോയിരുന്ന തന്നെ തല്ലുകൊള്ളിച്ച കെണിയെ നോക്കി മോണ്‍സ്റ്റര്‍ പല്ലിറുമ്മി. കെണി മിച്ചമുള്ള കാജാ ബീഡി സംതൃപ്തിയോടെ വലിച്ചു തള്ളി നടന്നു പോയി. “ഇയ്യ്‌ എന്താണ്ടാ ഈ കാട്ട്യേ?!..#@*# ..” മോണ്‍സ്റ്ററിനുള്ള ചീത്തവിളി ബാക്ഗ്രൌണ്ടില്‍ അപ്പോഴും കേട്ടുകൊണ്ടിരുന്നു...   *     *     *     *     *     *     *