ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജന്മദിനം

ഇതേ പേരിൽ ബേപ്പൂർ സുൽത്താൻ എഴുതിയ കഥ തന്നെയാണ്  ഈ എഴുത്തിന്റെ പ്രചോദനം. '..ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനം വരെ എഴുതണം... ' കഥയിൽ എവിടെയൊക്കെയോ ബോബനും മോളിയിലെ പട്ടിയെപ്പോലെ തന്നെയും കാണുന്നത് കൊണ്ടോ എന്തോ, അന്തപ്പനു ഈ കഥ വലിയ കാര്യമാണ്. ബർത്തഡേ യ്ക്ക് യുണിഫോം ഇടാതെ സ്കൂളിൽ പോയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ എന്ന് കരുതി കളർ ഡ്രസ്സ്‌ ഇടാൻ മടിച്ച ആ അഞ്ചു വയസ്സുകാരൻ അന്തർമുഖൻ ഒരൽപ്പം ബാക്കി നിൽക്കുന്നത് കൊണ്ടാവാം ഇത്തവണ വാട്സാപ്പിൽ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും വേണ്ടെന്നു വച്ചു. ഞായറാഴ്ചയായതിനാൽ ആരും 'ശ്രദ്ധിക്കാൻ ' സാധ്യതയുമില്ല. വീട്ടിലെ ആഘോഷത്തിന് പുറമെ  ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കിട്ടിയവർ ഭിത്തിയിൽ എഴുതിയിടും. ഓർമ്മയുള്ളവരും എങ്ങനെയോ അറിഞ്ഞവരും വാട്സാപ്പിലൂടെ ആശംസ അയക്കും. വളരെ ചുരുക്കം പതിവ് ഫോൺ കോളുകൾ ശബ്ദ രൂപത്തിൽ വരും. ശുഭം! ഒരു എഴുത്ത് എന്നതിനേക്കാൾ ഒരു ഡയറിക്കുറിപ്പായി ഇതിനെ കാണുന്നതായിരിക്കും നല്ലത്  -നല്ലത് എന്നല്ല, അതാണ് വാസ്തവവും. വർഷത്തിൽ ഒരിക്കൽ മാത്രം ഡയറി എഴുതുന്നൊരാൾക്ക്, 365 ദിവസത്തെയും പേരെഴുതിയ ഒരു പുസ്തകം അർധരാത്രിക്ക് പിടിച്
ഈയിടെയുള്ള പോസ്റ്റുകൾ

കൊൽക്കത്ത ഡയറി

അദ്ധ്യായം 5 മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ഓണാവധി കഴിഞ്ഞാണ് അന്തപ്പൻ ഇരിഞ്ഞാലക്കുടയിലെ എൽ എഫ് കോൺവെന്റ് എൽ പി സ്‌കൂളിലേക്ക് ആദ്യമായി സ്ഥലം മാറി വരുന്നത്. പുതിയ സ്ഥലം, ആളുകൾ, എന്തിനു - -ഭാഷയ്ക്കു വരെ മാറ്റം. അപ്പന്റെ കൂടെ ആ പഴയ ഓടിട്ട നീളൻ കെട്ടിടത്തിന്റെ റെയിൽവേ പ്ലാറ്റ്ഫോം പോലുള്ള   വരാന്തയിൽ പുതിയ ക്‌ളാസ്സിലെ ടീച്ചറെയും  അകത്തിരിക്കുന്ന തന്റെ പുതിയ സഹപാഠികളെയും കണ്ട് പകച്ചു നിന്ന അന്തപ്പനെ,  'ഹലോ അന്തപ്പൻ' എന്ന് പറഞ്ഞു  സ്വാഗതം ചെയ്ത വേദപാഠക്ലാസിലെ വാറപ്പനെയാണ് അന്തപ്പന് ഓർമ്മ വന്നത്. പിന്നീട് ഇതേ പ്ലാറ്റ്‌ഫോമിൽ ഇന്റർവെൽ സമയങ്ങളിൽ അന്തപ്പനും വാറപ്പനും മാത്തനുമെല്ലാം ചവിട്ടിമെതിച്ചു ബുള്ളറ്റ് ട്രെയിനുകൾ  ഓടിക്കുകയും പാളം തെറ്റുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും, ആദ്യ ദിവസം ആ വരാന്ത അന്തപ്പനെ  ചെറുതായൊന്നുമല്ല പേടിപ്പിച്ചിട്ടുള്ളത്.   ഏതാണ്ട് പത്തൊൻപതു വർഷങ്ങൾക്കിപ്പുറം ഇൻസ്‌പെക്ഷൻ സെക്ഷന്റെ ഡോറിനു മുന്നിൽ നിൽക്കുമ്പോൾ അന്തപ്പനെ  ആ റിട്രോ  പേടി  ഒരുവേള പുറകോട്ടു വലിച്ചു. വലിച്ച വലിയിൽ കയറിപ്പിടിച്ച  അലുമിനിയം ഫാബ്രിക്കേഷൻ ഡോറിനു  പുറകോട്ടും അന്തപ്പനു  അകത്തോട്ടും

കൊൽക്കത്ത ഡയറി

അദ്ധ്യായം 4 അന്തപ്പൻ കൽക്കട്ട എന്ന സ്ഥലത്തെ കുറിച്ച് കേൾക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും മിനിഞ്ഞാന്നുമല്ല. കല്ലും കട്ടയും നിറഞ്ഞ ഒരു സ്ഥലം,  പിൽക്കാലത്തു  ലാമാർക്കിന്റെ പരിണാമ സിദ്ധാന്തപ്രകാരം ലോപിച്ചു  ഈ പേര് രൂപപ്പെട്ടു  എന്നായിരുന്നു  അന്തപ്പന്റെ കുട്ടിക്കാലത്തെ ഒരു നിഗമനം. മദർ തെരേസ എന്ന പേരാണ് അന്തപ്പൻ കൽക്കട്ട എന്ന വാക്കിനൊപ്പം കൂടുതലും കേട്ടിരിക്കുന്നത്. പണ്ട് ബി എഡ്  പഠിക്കുന്ന കാലത്ത്  കണ്ട ഹൗറ ബ്രിഡ്ജ്, പ്ലാനറ്റോറിയം തുടങ്ങിയവയെ പറ്റിയുള്ള അമ്മയുടെ വിവരണമാണ് അടുത്ത ഓർമ്മ. മലയാളസിനിമയാണ്  കൽക്കട്ടയെ പറ്റി വാ തോരാതെ പറഞ്ഞ മറ്റൊരു കക്ഷി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൽക്കട്ടയിലേക്ക് ഉപരിപഠനത്തിനു പോയ മണിച്ചിത്രത്താഴിലെ ഗംഗ, കൽക്കട്ടയിൽ നിന്നും കമ്പിളിപ്പുതപ്പ്  കൊണ്ടുവരാൻ പറഞ്ഞപ്പോൾ 'കേൾക്കുന്നില്ല' എന്ന് പറഞ്ഞു  പറ്റിക്കുന്ന റാം ജി റാവുവിലെ ഗോപാലകൃഷ്ണൻ, തുടങ്ങി അന്തപ്പന്  കൽക്കട്ടയിൽ പണ്ടേ  പരിചയക്കാർ  ഉണ്ടായിരുന്നു. 'ദാദ' എന്ന വിളിപ്പേരുള്ള സൗരവ് ഗാംഗുലി ആയിരുന്നു മറ്റൊരു കണക്ഷൻ. ഈ പാവം മനുഷ്യനെ ദാദ എന്നൊക്കെ വിളിക്കുന്നതെന്തിനാണ്  എന്ന് ചിന്തിച്ചു

കൊൽക്കത്ത ഡയറി

അധ്യായം 3  "യെ നയാ ആദ്മി " രാജകീയ എൻട്രിക്കു പിന്നാലെ  തോമസിന്റെ അനൗൺസ്മെൻറ്  വന്നു. "അച്ഛാ..." ഗേറ്റ് അടച്ചുകൊണ്ടു ഭടൻ  പറഞ്ഞു. ഗേറ്റിലെ മുഴുവൻ  സമയ കാവൽക്കാരൻ.  പേര് ഇന്ദ്ര ബഹദൂർ . ഇവിടത്തെ പേരൊക്കെ ഇജ്ജാതിയാണ്.   കേട്ടാൽ തോന്നും ഗഡി ഏതോ കൊട്ടാരത്തിലെയാണെന്ന്! എന്നാൽ അല്ല! ഗേറ്റിനോട് ചേർന്നുള്ള ഒറ്റമുറിയിലാണ് താമസം. അത്യാവശ്യങ്ങൾക്കു  മാത്രം  തൻ്റെ പഴയ സൈക്കിളെടുത്തു പുറത്തു സവാരി പോകും. ശകടം കമ്പനി വാഹനമാണ്. ആവശ്യം വന്നാൽ നമുക്കും ഉപയോഗിക്കാം. ഇടതുവശത്തുള്ള ബദാം മരത്തിനപ്പുറത്തെ കമ്പനി ട്രാൻസ്ഫോർമറിന്റെ  അരികു പിടിച്ചു ഒരു പയ്യൻ കടന്നുവന്നു- മുർമുർ!  ജാർഖണ്ഡ് ആണ്  സ്വദേശം. ഒരു  പതിനാറു വയസ്സിൽ  കൂടില്ല;പക്ഷെ  ചോദിച്ചാൽ  അന്നും ഇന്നും പതിനെട്ടെന്നേ  പറയൂ. ഇല്ലെങ്കിൽ ബാലവേല നിയമപ്രകാരം ചെക്കന്റെ  ജോലി തെറിക്കും.  ഇട്രാൻസ്ഫോർമേറിനടുത്തുള്ള മുറിയിൽ ആണ് താമസം.  വയസ്സൻ ബഹദൂർ പുറത്തുപോയാൽ കമ്പനിയുടെ സെക്യൂരിറ്റി ഇൻ കമാൻഡ്, കിച്ചണിലേക്ക് അവശ്യ വസ്തുക്കൾ വാങ്ങുന്ന പർച്ചെസിങ്ങ് മാനേജർ, അഗ്രികഴ്ച്ചറൽ ഓഫീസർ, അസിസ്റ്റന്റ് ഷെഫ്, തുടങ്ങി,  മുർ

കൊൽക്കത്ത ഡയറി

അധ്യായം 2   "യാത്രിയോം കൃപയാ ധ്യാൻ ദിജിയെ ...." റെയിൽവേ ജോക്കിയുടെ  മുന്നറിയിപ്പ്  വന്നു-മൂന്നാം  തരം! പുഷ്പകം  ഉടൻ പുറപ്പെടുന്നു എന്ന് സാരം. സകല ബംഗാളികളും വണ്ടിപിടിച്ചു കേരളത്തിലേക്ക് പണിക്കു വരുമ്പോൾ അന്തപ്പൻ പണിയന്വേഷിച്ചു അങ്ങ് ബംഗാളിലേക്ക്! മകനെ ഗൾഫിലേക്ക് നാടുകടത്താനെന്നോണം വീട്ടുകാർ പാതിരായ്ക്ക് തൃശൂർ റയിൽവേ സ്റ്റേഷനിൽ നിരന്നു നിന്നു. സമ്മേളനത്തിന്  ജനഗണമന പാടിക്കൊണ്ട്   അന്തപ്പൻ ലഗേജുമെടുത്തു അകത്തു കയറി. മൂന്നു ബെർത്ത് കൂട്ടിക്കെട്ടിയ എ സി കോച്ചാണ് വിഷ്ണുലോകം. പെട്ടി ഒതുക്കി വച്ച് കർട്ടൻ നീക്കി മിഡിൽ ബെർത്തിൽ വലിഞ്ഞുകേറി. 'തോടി ദേർ മേം 'വണ്ടി സ്റ്റേഷൻ വിട്ടു. -------------------------------------------------------------------------------------- യോനാപ്രവാചകനെകണക്ക് മൂന്നാം ദിവസം    അന്തപ്പൻ പശ്ചിമ ബംഗാളിൽ കാലെടുത്തുകുത്തി. പ്ലാറ്റഫോമിലിറങ്ങി തോമസിനെ വിളിച്ചു. "ഏതു പ്ലാറ്റ്‌ഫോമിലാ ?" മറുപടി . വെറും 23 പ്ലാറ്റ്‌ഫോമുകൾ മാത്രമുള്ള വളരെ ചെറിയ സ്റ്റേഷനായിരുന്നു ഹൗറ. ആരോട് ചോദിയ്ക്കാൻ? അടുത്തുനിന്ന ഭായിയോട്, പത്താം ക്ലാസിൽ അടച്ചു വച്ച

കൊൽക്കത്ത ഡയറി

അധ്യായം 1 സമയം അഞ്ചു മണി കഴിഞ്ഞു നാല്പത്തിരണ്ടു മിനിറ്റ് , മുപ്പത്താറു സെക്കൻഡ്. അന്തപ്പൻ ചെമ്മണ്ട പാലത്തിനടുത്തു വിഷാദമൂകനായി നിൽക്കുകയാണ്. എന്നത്തേയും പോലെ സൂര്യൻ പണികഴിഞ്ഞു പടിഞ്ഞാട്ടേയ്ക്കുള്ള  വണ്ടി കാത്തു നിൽക്കുന്നു. അന്തപ്പൻ ഈ നിൽപ്പ്  ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്ന് പറയുമ്പോൾ, അന്തപ്പൻ ലൈൻവലിക്കാൻ പാലത്തിൽ വന്നു നിൽക്കുന്നതാണെന്നു  ചില കുബുദ്ധികൾ ചിന്തിക്കുന്നുണ്ടാവും; എന്നാൽ അല്ല! ചെമ്മണ്ട തനി ഒരു നാട്ടിൻപുറമാണ്. ഇരിഞ്ഞാലക്കുടയിൽ നിന്നും ഇതിലെയുള്ള   ബസ് സർവ്വീസ് ചെമ്മണ്ട പാലത്തിനിപ്പുറം അവസാനിക്കും.ഏതാണ്ട് നാലര കിലോമീറ്ററോളം വരുന്ന  ഗ്രാമീണ പാത. പാലത്തിലൂടെയുള്ള ഗതാഗതം നന്നേ കുറവാണ്. സന്ധ്യയായിക്കഴിഞ്ഞാൽ  ആ സ്ഥലത്തിന് ഒരു പ്രത്യേക ഭംഗി ഉള്ളതാണ് തോന്നിയിട്ടുണ്ട് അന്തപ്പന്. പാലത്തിനു കുറുകെ പായല് തടഞ്ഞു  മന്ദം മന്ദം ഒഴുകുന്ന കനാലും, ഇരു വശത്തും പച്ചവിരിച്ച പാടങ്ങളും, കനാലിനിരുവശത്തുമായി നോക്കെത്താദൂരത്തേയ്ക്ക് നീണ്ടുകിടക്കുന്ന മണ്പാതയും,  പിന്നൊരു മോട്ടോർപ്പുരയും. അന്തപ്പന്റെ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാല സ്മരണകളിലെ ചില നിറങ്ങളോ, മണമോ,ഊഷ്‌മാവോ ഉണ്ട് ഇവയില

ഓം ശാന്തി ഓശാന!

ഈ കഥ എഴുതുന്നത്‌ അന്തപ്പന്‍ അല്ല, എല്‍സമ്മയാണ്.   വ്യവസ്ഥാനുസൃതമായ  ഉല്‍ഖനനത്തിനൊടുവില്‍ കണ്ടെത്തിയ അന്തപ്പന്റെ തന്നെ വാരിയെല്ലാകുന്നു ഭവതി! എല്‍സമ്മയുടെ വീട്ടില്‍ weekend special കലാപരിപാടി തുടങ്ങിയിട്ടു  കുറച്ചുകാലമായി. ഇതൊക്കെ ആരാണോ കണ്ടുപിടിച്ചതെന്നു ആലോചിച്ചു ചിന്തവിഷ്ടയായി എല്‍സമ്മ  വീടിനു പുറകിലെ  'ഒരു ജാതി' മരത്തിന്‍റെ ചുവട്ടിലിരുന്നു നെടുവീര്‍പ്പെട്ടു! ആരെയെങ്കിലും നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ ഈ കലാപരിപാടികള്‍ പാടെ ഒഴിവാക്കാമായിരുന്നു എന്ന് സങ്കടപ്പെട്ടിരുന്ന സമയം. മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു fbയെക്കാള്‍ ആക്ടീവ് ആയി ഹാഫ് സൈസ്, ഫുള്‍ സൈസ് ക്ലോസപ്പ് ഫോട്ടോസ് അപ് ലോഡ് ചെയ്തു എല്‍സമ്മയും കൂട്ടരും തിരച്ചില്‍ തുടങ്ങിയിരുന്നു. എല്‍സമ്മയെ എങ്ങനെയെങ്കിലും നാടുകടത്തണം എന്ന  ദൃഢനിശ്ചയത്തോടെ വീട്ടുകാരും നാട്ടുകാരും ഒരുപിടി മുന്നേ, ചെറുക്കനെ അന്വേഷിക്കാന്‍ തുടങ്ങിയതാണ്. കുറച്ചു നാളുകള്‍ക്കുള്ളില്‍ ഈ ചായകൊടുക്കല്‍ ചടങ്ങ് എല്‍സമ്മയ്ക്ക് മടുത്തു. തുടര്‍ന്ന് ചായ പരിപാടി അമ്മയെ ഏല്‍പ്പിച്ചു. ചെക്കന്റെയും കൂട്ടരുടെയും മുന്നില്‍ നിന്ന് കൊടുക്കുക, നന്നായി ചിരിച്ചു